സെര്‍വര്‍, സൂപ്പര്‍കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളില്‍ ചിരപ്രതിഷ്ഠ നേടിയ ഗ്നു/ലിനക്സ് ഇപ്പോള്‍ ഡെസ്ക്ടോപ്പ് ഉപയോക്താക്കള്‍ക്കിടയിലും തരംഗമാവുകയാണ്. സുരക്ഷ, വേഗം, സ്ഥിരത എന്നീ ഗുണങ്ങളും സ്വതന്ത്രം, സൗജന്യം എന്നീ ആശയങ്ങളുമാണ് ഗ്നു/ലിനക്സിനെ പ്രിയങ്കരമാക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ തുടക്കക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം. വിന്‍ഡോസില്‍ നിന്നും ഗ്നു/ലിനക്സിലേയ്ക്ക് മാറാനും ഗ്നു/ലിനക്സിനെ അടുത്തറിയാനും താത്പര്യപ്പെടുന്നവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഇത് കമ്പ്യൂട്ടര്‍ ആദ്യമായി പരിചയപ്പെടുന്നവര്‍ക്കും മനസ്സിലാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ്, മള്‍ട്ടിമീഡിയ, ഓഫീസ് സ്യൂട്ട്, ഗ്രാഫിക്സ്, ഇന്‍സ്റ്റളേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിയ്ക്കുന്ന പത്ത് അദ്ധ്യായങ്ങള്‍ക്കുപുറമെ ധാരാളം അനുബന്ധവിഭവങ്ങളും പുസ്തകത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഉബുണ്ടു 12.04 LTS-നെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.