Nandakumar Edamana
Share on:
@ R t f

ഇന്റര്‍നെറ്റ്: അറിഞ്ഞതും അതിനപ്പുറവും

വാങ്ങാം | തിരുത്തുകള്‍


ISBN: 978-81-934828-0-3

ബന്ധനത്തിന്റെ പ്രതീകമാണ് വല. ഡിജിറ്റല്‍ യുഗത്തില്‍ പക്ഷേ ʻനെറ്റ്ʼ എന്നത് സ്വാതന്ത്ര്യത്തിന്റെയും സാദ്ധ്യതകളുടെയും പര്യായം.

Internet: Arinjathum Athinappuravum Cover തൊട്ടും മിണ്ടിയും കൈകാര്യം ചെയ്യാവുന്ന ഉപകരണങ്ങളുടെ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പുസ്തകമൊന്നും പഠിക്കേണ്ട. എന്നാല്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍, തട്ടിപ്പുകള്‍ തിരിച്ചറിയാന്‍, പുതിയ സാദ്ധ്യതകള്‍ അന്വേഷിക്കാന്‍ ഒരു കൈത്താങ്ങുവേണം. മലയാളത്തില്‍ അങ്ങനെയൊരൊഴിവ് നികത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

ബ്രൗസിങ്ങിന്റെയും ഇ-മെയിലിന്റെയും ബാലപാഠങ്ങള്‍ മുതല്‍ സുരക്ഷയും സ്വകാര്യതയും വരെ വിഷയമാകുന്ന മുപ്പതോളം അദ്ധ്യായങ്ങള്‍. സാങ്കേതികവിശദാംശങ്ങളടങ്ങിയ അനുബന്ധങ്ങള്‍. തുടക്കക്കാരെ അമ്പരപ്പിക്കാത്ത, പരിചയസമ്പന്നരെ മടുപ്പിക്കാത്ത അവതരണം.

പ്രസാധനം: ഇന്‍ഫോകൈരളി
വില: 250 രൂപ
(വിലയിലും ലഭ്യതയിലും മാറ്റം വരാം.)

വാങ്ങാം