Nandakumar Edamana
Share on:
@ R t f

ഐ.ടി. ക്വിസ്: സ്വതന്ത്രസോഫ്റ്റ്‌വെയര്‍


1. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചതാര്? ഏതു വര്‍ഷം?

ഉ: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ (Richard M. Stallman), 1985

2. ലിനക്സ് കേണലിന് തുടക്കമിട്ടതാരാണ്?

ഉ: ലിനസ് ടൊര്‍വാള്‍ഡ്സ് (Linus Torvalds)

3. ലിനക്സ് കേണലിന്റെ ഭാഗ്യചിഹ്നം?

ഉ: ടക്സ് (Tux) എന്ന പെന്‍ഗ്വിന്‍

4. GNU എന്നതിന്റെ പൂര്‍ണരൂപം?

ഉ: GNU is Not Unix

5. എന്താണ് GPL?

ഉ: GNU General Public Licence (ഒരു സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സ്)

6. ഏത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സിന് കീഴിലാണ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍?

ഉ: ക്രിയേറ്റീവ് കോമണ്‍സ് (Creative Commons Attribution-ShareAlike License)

7. പൈത്തണ്‍ (Python) പ്രോഗ്രാമിങ് ഭാഷ വികസിപ്പിച്ചതാര്?

ഉ: ഗ്വിഡോ വാന്‍ റോസം (Guido van Rossum)

8. ഇവയിലേതാണ് ഒരു ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ അല്ലാത്തത് - ഉബുണ്ടു, മിന്റ്, ഫ്രീ ബിഎസ്ഡി, ലിന്‍സ്പയര്‍?

ഉ: ഫ്രീ ബിഎസ്ഡി

9. ജിമ്പ് ഇമേജ് എഡിറ്ററിന്റെ ഭാഗ്യചിഹ്നം?

ഉ: വില്‍ബര്‍ (Wilber)

10. ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പതിപ്പ്?

ഉ: ക്രോമിയം (Chromium)

11. GLAMP എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്?

ഉ: GNU, Linux, Apache, MySQL, PHP

12. ഒരു ഫോള്‍ഡര്‍ നിര്‍മിക്കാനുള്ള ഗ്നു/ലിനക്സ് കമാന്‍ഡ്?

ഉ: mkdir

13. വിക്കിപീഡിയയുടെ തുടക്കക്കാര്‍?

ഉ: ജിമ്മി വെയ്ല്‍സ് (Jimmy Wales), ലാറി സാങ്ങര്‍ (Larry Sanger)

14. ഗ്നു/ലിനക്സില്‍ ഒരു ഹിഡണ്‍ ഫയല്‍ നിര്‍മിക്കുന്നതെങ്ങനെ?

ഉ: ഫയല്‍നെയിമിന്റെ തുടക്കത്തില്‍ ഒരു കുത്ത് (.) ചേര്‍ത്തുകൊണ്ട്

15. pwd കമാന്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?

ഉ: Print Working Directory

16. ബിഗ് ബക്ക് ബണ്ണി, എലിഫന്റ്സ് ഡ്രീം, സിന്റല്‍ തുടങ്ങിയ ഓപ്പണ്‍ മൂവികള്‍ നിര്‍മിക്കാനുപയോഗിച്ച ത്രീഡി സോഫ്റ്റ്‌വെയര്‍?

ഉ: ബ്ലെന്‍ഡര്‍

17. ഏത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജിന്റെ സുരക്ഷാപ്പിഴവായിരുന്നു ഹാര്‍ട്ട്ബ്ലീഡ് (Heartbleed)?

ഉ: OpenSSL

18. ഡെബീയന്‍ സംരംഭത്തിന്റെ തുടക്കക്കാരന്‍ 2015-ല്‍ ആത്മഹത്യ ചെയ്തു. ആരായിരുന്നു ഇദ്ദേഹം?

ഉ: ഇയാന്‍ മര്‍ഡോക്ക് (Ian Murdock)

19. FLAC എന്നതിന്റെ പൂര്‍ണരൂപം?

ഉ: Free Lossless Audio Codec

20. വിക്കിമീഡിയയ്ക്കു കീഴിലെ ഓണ്‍ലൈന്‍ പുസ്തകലൈബ്രറി?

ഉ: വിക്കിസോഴ്സ് (wikisource.org)


Keywords (click to browse): free-software foss floss open-source stallman gnu linux gnu-linux ubuntu debian free-bsd rms pwd mkdir hearbleed wikipedia wikisource blender flac lamp tux it-quiz quiz computer technology it information internet web cyber