Nandakumar Edamana
Share on:
@ R t f

ഗൂഗിളിന്റെ മ്യൂസിക് ലാബ്


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


കുരങ്ങന്മാരെക്കൊണ്ട് ചെണ്ടകൊട്ടിക്കണോ? മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് നമുക്ക് musiclab.chromeexperiments.com/Rhythm/ സന്ദര്‍ശിക്കാം. അവിടെയുള്ള ഷീറ്റില്‍ ക്ലിക്ക് ചെയ്ത് താളങ്ങളെഴുതാം. പ്ലേ ബട്ടണമര്‍ത്തിയാല്‍ രണ്ട് കുരങ്ങന്മാര്‍ അത് ആസ്വദിച്ച് വായിച്ചോളും. ഇമവെട്ടുകയും പരസ്പരം നോക്കുകയുമെല്ലാം ചെയ്യുന്ന രണ്ട് കാര്‍ട്ടൂണ്‍ കുരങ്ങന്മാര്‍!

ഇത്തരത്തിലുള്ള പല സൂത്രങ്ങളും ഗൂഗിളിന്റെ മ്യൂസിക് ലാബിലുണ്ട്. musiclab.chromeexperiments.com സന്ദര്‍ശിച്ചാല്‍ ഓരോന്നായി പരീക്ഷിക്കാം. ഈണങ്ങളുണ്ടാക്കാനും പങ്കുവയ്ക്കാനുമുള്ളതാണ് 'സോങ് മെയ്ക്കര്‍'. ഓരോ സംഗീതോപകരണത്തില്‍നിന്നും വരുന്ന ശബ്ദത്തെ ത്രീഡി ഗ്രാഫാക്കി മാറ്റുകയാണ് 'സ്പെക്ട്രോഗ്രാം'. മൈക്കില്‍നിന്നുള്ള ശബ്ദവും ഇത് സ്വീകരിക്കും. ചിത്രം വരച്ചുകൊണ്ട് ഈണമുണ്ടാക്കാനുള്ള അതിരസകരമായ പരീക്ഷണമാണ് 'കാന്‍ഡിന്‍സ്കി'.

വലിച്ചുകെട്ടിയ കമ്പിയുടെ നീളമനുസരിച്ച് ശബ്ദത്തിന്റെ ആവൃ‌ത്തി മാറുമെന്നറിയില്ലേ? ഇത് പരീക്ഷിച്ച് ബോധ്യപ്പെടാന്‍ 'സ്ട്രിങ്സ്' ഉപയോഗിക്കാം. ശബ്ദതരംഗങ്ങളു‌ടെ കമ്പനമറിയാന്‍ 'സൌണ്ട് വേവ്സ്' എന്ന പരീക്ഷണവും ഉപയോഗിക്കാം. മ്യൂസിക് ലാബിലെ മറ്റുപരീക്ഷണങ്ങള്‍ സ്വയം കണ്ടെത്തി ഉപയോഗിക്കൂ...


Keywords (click to browse): musiclab.chromeexperiments.com google-music-lab chromeexperiments.com music google experiments simulation kids computer tech-tips technology balabhumi mathrubhumi