Nandakumar Edamana
Share on:
@ R t f

സ്ക്രിപ്റ്റില്ലാതെ ബ്രൌസ് ചെയ്യാം


എച്ച്ടിഎംഎല്‍ എന്ന ഭാഷയുപയോഗിച്ചാണ് വെബ് പേജുകള്‍ തയ്യാറാക്കുന്നത് എന്നറിയില്ലേ? ഇതോടൊപ്പം ജാവാസ്ക്രിപ്റ്റ് (JavaScript) എന്ന ഭാഷ കൂടി ഉപയോഗിച്ചാല്‍ വെബ് പേജുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ കൊ​ണ്ടുവന്ന് ആപ്പുകള്‍ പോലെയാക്കാം. ഓണ്‍ലൈന്‍ ഡ്രോയിങ് ആപ്പുകളും ഗെയിമുകളുമെല്ലാം ജാവാസ്ക്രിപ്റ്റിന്റെ സഹായം തേടുന്നുണ്ട്.

എന്നാല്‍ ഇതേ ജാവാസ്ക്രിപ്റ്റ് തന്നെ ചിലപ്പോഴെല്ലാം കുഴപ്പക്കാരനുമാണ്. ശല്യപ്പെടുത്തുന്ന പോപ്പപ്പ് ജാലകങ്ങള്‍ മുതല്‍ കംപ്യൂട്ടറിനെ മൊത്തത്തില്‍ പതുക്കെയാക്കാന്‍ പോന്ന ക്രിപ്റ്റോമാല്‍വെയര്‍ വരെ ചില സൈറ്റുകളില്‍ ജാവാസ്ക്രിപ്റ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. അതുകൊ​ണ്ട് അത്യാവശ്യമുള്ള സൈറ്റുകളില്‍ മാത്രം ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്നതാണ് നല്ലത്. ജാവാസ്ക്രിപ്റ്റ് ഇല്ലെങ്കിലും മറ്റു സൈറ്റുകള്‍ വായിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായി എന്നുവരില്ല.

ഇഷ്ടമുള്ള സൈറ്റുകളില്‍ മാത്രം ജാവാസ്ക്രിപ്റ്റ് അനുവദിക്കാന്‍ സഹായിക്കുന്ന ഒരു ബ്രൌസര്‍ എക്സ്റ്റന്‍ഷനാണ് 'നോസ്ക്രിപ്റ്റ്' (NoScript). വേറെയും സുരക്ഷാസംവിധാനങ്ങളുണ്ടിതില്‍. noscript.net സന്ദര്‍ശിച്ച് ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.


Keywords (click to browse): block-javascript noscript browser-extension firefox web kids computer tech-tips technology balabhumi mathrubhumi