വിവരസാങ്കേതികവിജ്ഞാനകോശം

നന്ദകുമാര്‍ എടമന | Information Technology Encyclopedia in Malayalam from Nandakumar Edamana.
മുഖ്യതാള്‍
വെളുത്ത തീം

ഫ്ലോപ്സ് (FLOPS)

അവസാനമായി പുതുക്കിയത്: 04 Nov 2016 04:20 PM UTC

കമ്പ്യൂട്ടറുകളുടെ വേഗമളക്കുന്ന ഒരു യൂണിറ്റാണ് ഫ്ലോപ്സ് (FLOPS). പൂര്‍ണരൂപം Floating-point Operations Per Second. ഒരു സെക്കന്‍ഡില്‍ എത്ര ദശാംശസംഖ്യാക്രിയകള്‍ ചെയ്യുന്നു എന്നതാണ് ഇതര്‍ത്ഥമാക്കുന്നത്. സങ്കീര്‍ണമായ കംപ്യൂട്ടറുകളുടെ വേഗമളക്കാനേ ഫ്ലോപ്സ് ആവശ്യമുള്ളൂ. സാധാരണ ആവശ്യങ്ങള്‍ക്ക് കുറേക്കൂടി ലളിതമായ Instructions Per Second (IPS) ആണുപയോഗിക്കുന്നത്.

FLOPS-ന്റെ ഗുണിതങ്ങളായ GFLOPS, TFLOPS, PFLOPS തുടങ്ങിയവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗമളക്കാനുപയോഗിക്കുന്നത്.

Copyright © 2013–2016 Nandakumar Edamana.