വിവരസാങ്കേതികവിജ്ഞാനകോശം

നന്ദകുമാര്‍ എടമന | Information Technology Encyclopedia in Malayalam from Nandakumar Edamana.
മുഖ്യതാള്‍
വെളുത്ത തീം

ലിന്‍പാക്ക് ബെഞ്ച്മാര്‍ക്ക് (LINPACK Benchmark)

അവസാനമായി പുതുക്കിയത്: 04 Nov 2016 04:20 PM UTC

സൂപ്പര്‍കംപ്യൂട്ടറുകളുടെ വേഗമളക്കാന്‍ ഉപയോഗിച്ചുവരുന്ന ഒരു ബെഞ്ച്മാര്‍ക്ക് സമ്പ്രദായമാണ് LINPACK. 1979-ല്‍ ജാക്ക് ഡൊണ്‍ഗര [!] അവതരിപ്പിച്ച ഈ രീതിയാണ് TOP500 പട്ടിക തയ്യാറാക്കാന്‍ ആധാരമാക്കുന്നത്.

രൂപകല്‍പ്പനയിലെ വൈവിദ്ധ്യം കാരണം പ്രൊസസര്‍ ക്ലോക്ക്, മെമ്മറി പോലുള്ള സ്പെസിഫിക്കേഷന്‍ മാത്രം വച്ച് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ്. ഇവിടെയാണ് ബെഞ്ച്മാര്‍ക്ക് സമ്പ്രദായങ്ങളുടെ പ്രാധാന്യം. മുന്‍കൂട്ടിത്തയ്യാറാക്കിയ ഒരുപറ്റം പ്രോഗ്രാമുകള്‍/ഓപ്പറേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എത്ര സമയം എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കംപ്യൂട്ടറുകളുടെ ശേഷി നിര്‍ണയിക്കുന്ന പ്രക്രിയയാണിത്.


ഇവയും കാണുക

ബെഞ്ച്മാര്‍ക്കിങ്
supercomputing

പുറത്തേക്കുള്ള കണ്ണികള്‍

ഔദ്യോഗിക വെബ്സൈറ്റ്

Copyright © 2013–2016 Nandakumar Edamana.