പറയുംപോലെ ഇന്‍സ്റ്റളേഷന്‍

ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ


വെബ്പേജ് രൂപത്തില്‍

ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം:

http://nandakumar.co.in/apps/parayumpole/

ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ ഇത് പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് സേവ് ചെയ്ത ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ വിത്ത് ഫയര്‍ഫോക്സോ ക്രോമോ കൊടുക്കേണ്ടിവരും.

ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍

മോസില്ലാ ഫയര്‍ഫോക്സ്

മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ ഇവിടെ.

ഗൂഗ്ള്‍ ക്രോം, ക്രോമിയം (വേര്‍ഷന്‍ 0.15)

1. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As... എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പരിചയമുള്ള ഒരു സ്ഥലം തെരഞ്ഞെടുത്ത് സേവ് ചെയ്യുക.
2. ക്രോമിയത്തിന്റെ പ്രധാനമെനുവില്‍നിന്ന് Tools → Extensions തുറക്കുക.
3. ആ പേജിലേയ്ക്ക് നേരത്തേ ഡൗണ്‍ലോഡ് ചെയ്തുവച്ച ഫയല്‍ ഡ്രാഗ് ചെയ്തിടുക. Add എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ആപ്ലിക്കേഷന്‍ രൂപത്തില്‍

ഗ്നു/ലിനക്സ്
ഫയര്‍ഫോക്സ് ഓ.എസ്.

മലയാളം യൂണീകോഡ് ഫോണ്ടുകള്‍