Nandakumar Edamana
Share on:
@ R t f

കുട്ടിയൂട്യൂബ്!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


ഓണ്‍ലൈന്‍ വീഡിയോ സൈറ്റുകളില്‍ മുമ്പന്‍ യൂട്യൂബ് തന്നെ. ഉപയോഗിക്കാനുള്ള എളുപ്പവും വീഡിയോകളുടെ എണ്ണവുമെല്ലാം യൂട്യൂബിനെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍ കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഒരു യൂട്യൂബ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? കാര്‍ട്ടൂണും പാട്ടുകളും പഠനവീഡിയോകളുമെല്ലാമായി ഒരു കുട്ടിയൂട്യൂബ്?

എങ്കില്‍ കേട്ടോളൂ: അങ്ങനെയൊരു യൂട്യൂബുണ്ട്. ഗൂഗിളിന്റെ തന്നെ 'യൂട്യൂബ് കിഡ്സ്' (YouTube Kids) എന്ന ആപ്പാണ് ഈ കുട്ടിയൂട്യൂബ്. ഒരുകൊല്ലത്തിനുമുമ്പേ വിദേശത്ത് ലഭ്യമായിരുന്ന ഇത് ഈയിടെയാണ് ഇന്ത്യയിലെത്തിയത്. പ്ലേ സ്റ്റോറിലും മറ്റും തിരഞ്ഞാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

കുട്ടികള്‍ക്ക് യോജിച്ച ഉള്ളടക്കമാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. രക്ഷിതാക്കള്‍ക്ക് പല ക്രമീകരണങ്ങളും നടത്താനുമാവും.

ഇനി അറിവുതരുന്ന ചില ചാനലുകള്‍ സന്ദര്‍ശിച്ചോളൂ: Whiz Kid Science, Reading Rainbow, TED Ed, Crash Course Kids, SciShow


Keywords (click to browse): youtube-kids youtube google online-video kids-education edutainment kids computer tech-tips technology balabhumi mathrubhumi