Nandakumar Edamana
Share on:
@ R t f

ഡെഡ് പിക്സലുകളെ ജീവിപ്പിക്കാം!


'പിക്സലുകള്‍' എന്നറിയപ്പെടുന്ന ചെറുബിന്ദുക്കള്‍ ചേര്‍ന്നതാണ് കമ്പ്യൂട്ടര്‍ സ്ക്രീന്‍ എന്നറിയില്ലേ? സ്ക്രീനില്‍ കാണിക്കേണ്ട ദൃശ്യത്തിനനുസരിച്ച് പിക്സലുകള്‍ നിറം മാറുമ്പോഴാണ് നമുക്ക് ചിത്രങ്ങള്‍ കാണാനാവുന്നത്. എന്നാല്‍ എല്‍.സി.ഡി. സ്ക്രീനിലെ പിക്സലുകള്‍ ചിലപ്പോള്‍ കേടാകും. ചിലത് എപ്പോഴും കെട്ടുകിടക്കും (Dead Pixel). ചിലതാകട്ടെ നിറം മാറാതെയുമിരിക്കും (Stuck Pixel).

ഫുള്‍സ്ക്രീനില്‍ ഒറ്റനിറം മാത്രമിട്ടാല്‍ നമ്മുടെ മോണിറ്ററില്‍ ഇവ ഉണ്ടോ എന്ന് കണ്ടെത്താം. Dead pixel test image എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഇത്തരം ചിത്രങ്ങള്‍ കിട്ടും. വെള്ളയും കറുപ്പുമടക്കം നാലഞ്ചു നിറത്തിലുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫുള്‍സ്ക്രീനിലിട്ടുനോക്കൂ. കേടായ പിക്സലുകള്‍ ഉണ്ടെങ്കില്‍ കണ്ണില്‍പ്പെടും (സ്ക്രീനില്‍ ഒട്ടിനില്‍ക്കുന്ന പൊടിയും മറ്റും ഡെഡ്പിക്സലാണെന്ന തെറ്റിദ്ധരിക്കിരുത്; ആദ്യമേ തുടച്ച് വൃത്തിയാക്കിയിട്ടുവേണം ഇതു ചെയ്യാന്‍).

ഇവ കണ്ടെത്തിയാല്‍ എന്തുചെയ്യും? ചിലത് കുറച്ചുകഴിയുമ്പോള്‍ താനേ ശരിയാകും. ചിലത് ചെറുതായൊന്നമര്‍ത്തിയാല്‍ പോകും. Fix dead pixels software എന്ന് തിരഞ്ഞാല്‍ കിട്ടുന്ന ആപ്പുകളും ഗുണം ചെയ്തേക്കും.


Keywords (click to browse): dead-pixel stuck-pixel defective-pixel pixel lcd screen display monitor kids computer tech-tips technology balabhumi mathrubhumi