Nandakumar Edamana
Share on:
@ R t f

ബ്രൗസറിലെ പാസ്‌വേഡുകള്‍ ഓര്‍ക്കാം, കളയാം!


ജിമെയിലിലും മറ്റും കയറാന്‍ പാസ്‌വേഡ് കൊടുത്ത് ലോഗിന്‍ ചെയ്യണമല്ലോ. ഇങ്ങനെ കൊടുക്കുമ്പോള്‍ ബ്രൗസര്‍ (ഫയര്‍ഫോക്സും ക്രോമുമെല്ലാം) നമ്മോട് പാസ്‌വേഡ് ഓര്‍ത്തുവയ്ക്കണോ എന്ന് ചോദിക്കുകയും ചെയ്യും. അപ്പോള്‍ Remember ക്ലിക്ക് ചെയ്താല്‍ പിന്നെ എല്ലാ തവണയും ആ കമ്പ്യൂട്ടറുപയോഗിച്ച് പാസ്‌വേഡ് അടിക്കാതെ തന്നെ കയറാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങളുണ്ട്.

കമ്പ്യൂട്ടറിന് ഓര്‍മയുണ്ടല്ലോ എന്നുകരുതി നാം പതുക്കെ ആ പാസ്‌വേഡ് മറക്കുന്നതാണ് ഒരു പ്രശ്നം. ഇതേ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും നമ്മുടെ അക്കൗണ്ട് തുറക്കാമെന്നതാണ് വേറെ പ്രശ്നം. വീട്ടിലെ കമ്പ്യൂട്ടറായാല്‍ കുഴപ്പമില്ല. മറ്റാരുടെയെങ്കിലും കമ്പ്യൂട്ടറുപയോഗിക്കുമ്പോള്‍ അറിയാതെ നാം റിമെമ്പര്‍ പാസ്‌വേഡ് കൊടുത്താല്‍ കുഴപ്പമാവില്ലേ. അപ്പോഴെല്ലാം എന്തുചെയ്യും?

ക്രോമിലാണെങ്കില്‍‌ മെനു ബട്ടണ്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുത്ത് സേര്‍ച്ച് ബോക്സില്‍ manage passwords കൊടുക്കണം. ഇപ്പോള്‍ പാസ്‌വേഡുകള്‍ കൈകാര്യം ചെയ്യാനുള്ള ലിങ്ക് കിട്ടും. ഫയര്‍ഫോക്സില്‍ മെനു→Preferences→Security→Saved Passwords എന്ന ക്രമത്തിലാണ് പോകേണ്ടത്. ഇവിടെ നാം സേവ് ചെയ്ത എല്ലാ പാസ്‌വേഡും കാണാം. ആവശ്യമുള്ളത് തെരഞ്ഞെടുത്ത് Show കൊടുക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.


Keywords (click to browse): web-browsers saved-passwords manage-passwords passwords login security kids computer tech-tips technology balabhumi mathrubhumi