Nandakumar Edamana
Share on:
@ R t f

സിങ്ക് ചെയ്യാം, എല്ലാം മറക്കാം!


ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍... ഇങ്ങനെ പല ഉപകരണങ്ങള്‍ മാറിമാറി ഉപയോഗിക്കുമ്പോള്‍ ഇവയിലെ വിവരങ്ങളെല്ലാം ഒരുമിപ്പിച്ചുകൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടാണ്. ഫയലുകളും കോണ്ടാക്റ്റുകളും സേവ് ചെയ്ത പാസ്‌വേഡുകളുമെല്ലാം ഇവയ്ക്കിടയില്‍ പങ്കുവയ്ക്കാനായെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ? അതിനുള്ള സംവിധാനമാണ് സിങ്ക്രണൈസേഷന്‍.

ഏതെങ്കിലുമൊരുപകരണത്തിലെ സിങ്ക്രണൈസേഷന്‍ (Sync) സൗകര്യമുപയോഗിച്ച് നിങ്ങളുടെ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നു. ഇനി മറ്റുപകരണങ്ങളിലും ഇതേ അക്കൗണ്ടുപയോഗിച്ച് സിങ്ക് ചെയ്താല്‍ ആദ്യത്തെ ഉപകരണങ്ങളിലെ വിവരങ്ങള്‍ രണ്ടാമത്തേതിലും ലഭിക്കുകയായി. സ്വകാര്യത കുറവായതുകൊണ്ട് ഏറെ രഹസ്യമായ വിവരങ്ങളൊന്നും ഇങ്ങനെ സിങ്ക് ചെയ്യരുത്.

ഫയര്‍ഫോക്സ്, ക്രോമിയം തുടങ്ങിയ ബ്രൗസറുകളിലും സിങ്ക് സൗകര്യമുണ്ട്. ഫയര്‍ഫോക്സിലെ പ്രധാനമെനു (വലതുവശത്ത് മുകളില്‍) തുറന്നാല്‍ Sign in to Sync എന്ന് കാണാം. അക്കൗണ്ടില്ലാത്തവര്‍ക്ക് അക്കൗണ്ടുണ്ടാക്കാനും ഇതേ ഓപ്ഷന്‍ എടുക്കാം. ക്രോമിയത്തില്‍ സെറ്റിങ്സ് എടുത്തോ ടൈറ്റില്‍ബാറില്‍ മിനിമൈസ് ബട്ടണ് സമീപത്തുള്ള ആള്‍രൂപം ക്ലിക്ക് ചെയ്തോ സൈന്‍ ഇന്‍ സൗകര്യം കണ്ടെത്താം.


Keywords (click to browse): synchronization sync cloud firefox chromium kids computer tech-tips technology balabhumi mathrubhumi