Nandakumar Edamana
Share on:
@ R t f

വൃത്തിയാക്കാം, പ്രിന്റെടുക്കാം!


പ്രൊജക്റ്റും അസൈന്‍മെന്റുമെല്ലാം ചെയ്യുമ്പോള്‍ പല വെബ്സൈറ്റുകളില്‍നിന്നും പ്രിന്റെടുത്ത് വായിക്കേണ്ടിവരും. ഫയര്‍ഫോക്സിലോ ക്രോമിലോ സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ Ctrl + P അമര്‍ത്തി പ്രിന്റ് ജാലകം തുറക്കാവുന്നതേയുള്ളൂ.

എന്നാല്‍ ഇങ്ങനെ കിട്ടുന്ന പ്രിന്റുകള്‍ക്ക് ഒരു കുഴപ്പമുണ്ട്. വെബ്സൈറ്റിലെ പരസ്യങ്ങളും ബട്ടണുകളുമെല്ലാം പ്രിന്റില്‍ കയറിക്കൂടും. ഇത് കടലാസും മഷിയും പാഴാക്കുമെന്ന് മാത്രമല്ല, പ്രധാനലേഖനത്തെ മറയ്ക്കുകവരെ ചെയ്യാം.

ഇവിടെ നമ്മെ സഹായിക്കാനെത്തുകയാണ് printfriendly.com എന്ന വെബ്‌സൈറ്റ്. ഏതെങ്കിലുമൊരു വെബ് പേജിന്റെ പ്രിന്റ് വേണമെങ്കില്‍ ആദ്യം അത് സന്ദര്‍ശിച്ച് അതിന്റെ വിലാസം അഡ്രസ്‌ബാറില്‍നിന്ന് കോപ്പി ചെയ്തെടുക്കണം. ഇനി printfriendly.com സന്ദര്‍ശിച്ച് അവിടെയുള്ള Enter a URL എന്ന കളത്തില്‍ ഇത് പേസ്റ്റ് ചെയ്ത് print preview ബട്ടണ്‍ അമര്‍ത്താം. അതോടെ പിന്റെടുക്കാവുന്ന പേജ് വരികയായി.

ചിത്രങ്ങള്‍, എഴുത്തിന്റെ വലിപ്പം എന്നിവയെല്ലാം ഇവിടെ നിയന്ത്രിക്കാം. മൗസെത്തിച്ചാല്‍ ഓരോന്നും ഡിലീറ്റ് ചെയ്യാനും സൗകര്യമുണ്ട്. എല്ലാം കഴിഞ്ഞാല്‍ പ്രിന്റ് കൊടുക്കാം. പി.ഡി.എഫ്. ആക്കാനും ഇ-മെയില്‍ ചെയ്യാനും സൗകര്യമുണ്ടെന്നതാണ് മറ്റു ഗുണങ്ങള്‍.


Keywords (click to browse): printfriendly.com print web green-computing kids computer tech-tips technology balabhumi mathrubhumi