ചലച്ചിത്രം, ടെലിവിഷന്‍, പരസ്യം, ഗെയിം ഡിവലപ്മെന്റ് തുടങ്ങി ഒരുപാട് മേഖലകളില്‍ ഇന്ന് വി.എഫ്.എക്സ്. തൊഴിലവസരങ്ങളുണ്ട്. പൊതുവെ കാണാറുള്ള ഏതാനും ചില തസ്തികകളിതാ.
- കോമ്പോസിറ്റര്‍ -- ഇഫക്റ്റ്സ് ഉപയോഗിക്കുന്ന മിക്കയിടത്തും കോമ്പോസിറ്റിങ് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോമ്പോസിറ്റര്‍മാര്‍ക്ക് ഏറെ സാദ്ധ്യതയാണുള്ളത്.
- റോട്ടോ ആര്‍ട്ടിസ്റ്റ് -- ഗ്രീന്‍ സ്ക്രീന്‍ പോലുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങളൊന്നും ഇല്ലാത്ത ക്ലിപ്പുകളില്‍നിന്ന് ഏതെങ്കിലും കഥാപാത്രത്തെമാത്രം വേര്‍തിരിച്ചെടുക്കലാണല്ലോ റോട്ടോസ്കോപ്പിംഗ്. ഒരുപാട് നേരത്തെ മനുഷ്യാധ്വാനം ആവശ്യമുള്ളതുകൊണ്ടുതന്നെ ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ ആവശ്യമായിവരാം.
- പ്രീ-വിഷ്വലൈസേഷന്‍ ആര്‍ട്ടിസ്റ്റ് -- ചിത്രീകരണത്തിനുമുമ്പ് ഇഫക്റ്റ്സ് രംഗങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നത് ഇവരാണ്.
- മാച്ച് മൂവ് ആര്‍ട്ടിസ്റ്റ് -- യഥാര്‍ത്ഥ രംഗങ്ങളിലെയും ഇഫക്റ്റ്സ് രംഗങ്ങളിലെയും ക്യാമറാമൂവ്മെന്റ് ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ ജോലി. ട്രാക്കിംഗ്, വീക്ഷണകോണുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വൈദഗ്ധ്യം ആവശ്യമാണ്.
- ത്രീഡി ഗ്രാഫിക്സ് / ആനിമേഷന്‍ -- ത്രീഡി ആനിമേഷനുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ (മോഡലിംഗ്, ടെക്സ്ചറിംഗ്, ആനിമേഷന്‍, ലൈറ്റിംഗ്) പ്രാവീണ്യമുള്ളവര്‍ക്ക് അതാത് മേഖലകളില്‍ തൊഴില്‍സാദ്ധ്യതയുണ്ട്.
- മാറ്റ് പെയിന്റര്‍ (Matte Painter) -- പശ്ചാത്തലങ്ങളായും മറ്റും ഉപയോഗിക്കാനുള്ള ഡിജിറ്റല്‍ മാറ്റുകള്‍ തയ്യാറാക്കുന്നതാണ് ഇവരുടെ ജോലി.
- വി.എഫ്.എക്സ്. സൂപ്പര്‍വൈസര്‍ -- ഒരു വി.എഫ്.എക്സ്. പ്രൊജക്റ്റിന്റെ കലാപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്.
മുകളില്‍ക്കൊടുത്തവയല്ലാതെയും തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാവാറുണ്ടെന്ന് ഓര്‍ക്കുമല്ലോ.
Keywords (click to browse): vfx-jobs technology computer articles reviews