Nandakumar Edamana
Share on:
@ R t f

പാസ്‌വേഡ് പൊളിയാന്‍ എത്ര വര്‍ഷം?


ബുദ്ധിയുള്ള ഹാക്കര്‍ക്ക് പലരുടെയും പാസ്‌വേഡ് ഊഹിച്ചെടുക്കാനാവും. ഊഹിക്കാനാവാത്ത പാസ്‌വേഡുകള്‍ കണ്ടെത്താനാവട്ടെ, അവര്‍ ശക്തിയുള്ള കമ്പ്യൂട്ടറുകളുടെ സഹായം തേടും. അതില്‍നിന്നെല്ലാം രക്ഷപ്പെടാനാണ് നാം പാസ്‌വേഡിന്റെ നീളം കൂട്ടുന്നതും അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം ഉള്‍പ്പെടുത്തുന്നതും.

കൂട്ടുകാരുടെ പാസ്‌വേഡ് എത്രത്തോളം ശക്തമാണ്? അത് പൊളിക്കാന്‍ കമ്പ്യൂട്ടറുകള്‍ക്ക് എത്ര സമയം വേണ്ടിവരും? ഇതറിയാന്‍ password.kaspersky.com സന്ദര്‍ശിച്ചോളൂ. Test your password എന്ന കളത്തില്‍ പാസ്‌വേഡ് നല്കിയാല്‍ താഴെ അത് പൊളിക്കാനെടുക്കുന്ന സമയം കാണിക്കും. ഇതുപോലുള്ള മറ്റൊരു സൈറ്റാണ് howsecureismypassword.net.

ഇത്തരം സൈറ്റുകളിലൊന്നും ശരിക്കുള്ള പാസ്‌വേഡ് കൊടുക്കരുതേ! അതേ മാതൃകയിലുള്ള മറ്റു വല്ലതും കൊടുത്താല്‍ മതി.


Keywords (click to browse): password password-strength password-strength-check cyber-security security internet web kaspersky howsecureismypassword.net kids computer tech-tips technology balabhumi mathrubhumi