Nandakumar Edamana
Share on:
@ R t f

പാസ്‌വേഡ് കൊടുക്കല്ലേ, അത് ഗൂഗ്ള്‍ അല്ല!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


ഈയിടെ കൂട്ടുകാര്‍ക്ക് ഗൂഗ്ളില്‍ നിന്ന് ഒരു ഇ-മെയില്‍ വന്നോ? കൂട്ടുകാരുടെ ഗൂഗ്ള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ പുതുക്കണമെന്നും പറഞ്ഞ്? എങ്കില്‍ ഈ സേര്‍ച്ച് എന്‍ജിന്‍ വായിക്കാതെ അത് തുറക്കരുത്!

ഗൂഗ്ളില്‍നിന്നെന്ന വ്യാജേന ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് തട്ടിപ്പുമെയിലുകള്‍ വരാറുണ്ട്. ഹാക്കര്‍മാര്‍ അയയ്ക്കുന്ന ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജിമെയിലിന്റെ (ഗൂഗ്ളിന്റെ) ലോഗിന്‍ പേജ് വരുന്നു. കണ്ടാല്‍ ശരിക്കും ജിമെയില്‍ തന്നെ. ശരിക്കുള്ള പേജാണെന്നു കരുതി നാം പാസ്‌വേഡ് ടൈപ്പ് ചെയ്യും, അത് ഹാക്കറിന് കിട്ടും. അതോടെ നമ്മുടെ അക്കൗണ്ട് ഹാക്ക്ഡ്!

ഒരു ലോഗിന്‍ പേജ് ശരിക്കുള്ള ഗൂഗ്ളിന്റേതാണോ എന്ന് എങ്ങനെ അറിയും? അതിനൊരു വഴിയുണ്ട്. ശരിക്കുള്ള ഗൂഗ്ളിന്റെ പേജാണെങ്കില്‍ അഡ്രസ് തുടങ്ങുന്നത് https:// എന്നായിരിക്കും (http:// എന്നല്ല). അടുത്ത് ഒരു പച്ചപ്പൂട്ട് ഉണ്ടാവും. അതില്‍ ക്ലിക്ക് ചെയ്താല്‍ google.co.in, mail.google.com പോലുള്ള വിലാസങ്ങള്‍ ഉറപ്പുവരുത്തിയതായി കാണാം.


Keywords (click to browse): google gmail phishing spoofing password hacking cyber-security internet kids computer tech-tips technology balabhumi mathrubhumi