Nandakumar Edamana
Share on:
@ R t f

ബ്ലോഗുകള്‍


TODO: Paste from scanned text

Replace 'TODO:Defn' with the following:

'വെബ് ലോഗ്' (Weblog) എന്നതിന്റെ ചുരുക്കമാണ് 'ബ്ലോഗ്' (Blog). പണ്ടുകാലം മുതലേ നാവികര്‍ യാത്രയില്‍ നടക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി കുറിച്ചുവച്ചിരുന്നു. ഈ രേഖകളാണ് ലോഗ് എന്നറിയപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ റെക്കോഡുകള്‍ക്കും ലോഗ് എന്നാണ് പേര് (എററുകളുടെ വിശദവിവരങ്ങള്‍ ഇതില്‍ കാണാം). ഇതുപോലെ ഒരു വ്യക്തി തന്റെ അനുഭവങ്ങളും തോന്നലുകളും വെബ്ബില്‍ രേഖപ്പെടുത്തുക എന്ന ആശയമാണ് വെബ് ലോഗ് എന്ന വാക്കില്‍ പ്രതിഫലിക്കുന്നത്.

സ്വന്തം കൃതികള്‍ വെളിച്ചം കാണാന്‍ ഒരു പത്രാധിപരുടെ ദയ ആവശ്യമില്ല എന്നതാണ് പ്രായോഗികതലത്തില്‍ ബ്ലോഗ് തരുന്ന സന്ദേശം. തൊണ്ണൂറുകളില്‍ അവതരിച്ച ബ്ലോഗെഴുത്തും ബ്ലോഗനയും (ബ്ലോഗ് വായന) ഒരു തരംഗവും സംസ്കാരവുമായി മാറിയത് രണ്ടായിരത്തിനുശേഷമാണ്. ബ്ലോഗര്‍ പോലെ ലളിതവും സൗജന്യവുമായ ബ്ലോഗിങ് സേവനങ്ങള്‍ വന്നതാണ് കാരണം. നിരവധി രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ ബ്ലോഗര്‍മാര്‍ അഭിപ്രായമുന്നയിച്ചു. ചില പ്രത്യേക ബ്ലോഗുകള്‍ തിരഞ്ഞെടുത്ത് പതിവായി വായിക്കുന്ന ശീലം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയിലുമുണ്ടായി.

WordPress.com, ഗൂഗ്ളിന്റെ Blogger.com എന്നിവയാണ് പ്രധാന സൗജന്യ ബ്ലോഗിങ് വെബ്സൈറ്റുകള്‍. ഇവയില്‍ നിര്‍മിച്ചതടക്കം പതിനാറുകോടിയോളം ബ്ലോഗുകള്‍ വെബ്ബില്‍ ലഭ്യമാണ്.

വീഡിയോ ബ്ലോഗാണ് വ്ലോഗ് (Vlog). ഒരു വ്യക്തി തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളുമെല്ലാം വീഡിയോകളായി അവതരിപ്പിക്കുന്നതാണിത്. യൂട്യൂബില്‍ പലരും തങ്ങളുടെ വ്ലോഗ് സീരീസ് പോസ്റ്റ് ചെയ്തുവരുന്നു.

ബ്ലോഗുകളും വെബ്സൈറ്റുകളും തമ്മിലുള്ള വ്യത്യാസം പലരെയും കുഴപ്പിയ്ക്കുന്ന ഒന്നാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഏറെ സ്വീകാര്യമായ ഒരു രീതിയില്‍ നമുക്കിത് മനസ്സിലാക്കാം.

TODO: Paste the rest from the scanned text


Keywords (click to browse): blogs blogger wordpress self-publishing internet web email