Wikipedia.org, Google.com തുടങ്ങിയ വിലാസങ്ങളാണ് ഡൊമെയ്ന്‍ നാമങ്ങള്‍. ഇവയിലെ .org, .com പോലുള്ള വാലുകളാണ് ടോപ്പ് ലെവല്‍ ഡൊമെയ്നുകള്‍ (Top Level Domains) അഥവാ ടി.എല്‍.ഡി.കള്‍.
ഇന്റര്‍നെറ്റിലെ കോടിക്കണക്കിന് വരുന്ന വെബ്സൈറ്റുകളെ ഇനം തിരിച്ച് ക്രമീകരിക്കാന്‍ ഇത് സഹായിക്കുന്നു. ഒരു വെബ്സൈറ്റിന്റെ സ്വഭാവമോ ദേശമോ ഒക്കെ സൂചിപ്പിക്കാന്‍ ടി.എല്‍.ഡി.യ്ക്ക് കഴിയും (സാധാരണഗതിയില്‍). അതുകൊണ്ടുതന്നെ ഒരേ പേരില്‍ വ്യത്യസ്ത വെബ്സൈറ്റുകള്‍ തുടങ്ങാനും ടി.എല്‍.ഡി.കള്‍ സഹായിക്കുന്നു.
കേവലം വിലാസം എന്നതിനപ്പുറം വെബ്സൈറ്റിന്റെ യഥാര്‍ത്ഥസ്വഭാവത്തിലോ സാങ്കേതികവിദ്യയിലോ ഒന്നുംതന്നെ ടി.എല്‍.ഡി.യ്ക്ക് സ്വാധീനം ചെലുത്താനാവില്ല.
ഇനി പ്രധാനപ്പെട്ട ഏതാനും ടി.എല്‍.ഡി.കളും അവയുടെ ഉപയോഗവും പരിചയപ്പെടാം.
ജനറിക് ടി.എല്‍.ഡി.കള്‍
ഒരു വെബ്സൈറ്റിന്റെ സ്വഭാവം അഥവാ ലക്ഷ്യം സൂചിപ്പിക്കുന്നതാണിത്.
.com - കൊമേഴ്സ്യല്‍. സാമ്പത്തികലാഭമുദ്ദേശിച്ചോ പലവക ആവശ്യങ്ങള്‍ക്കോ.
.org - ഓര്‍ഗനൈസേഷന്‍. നോണ്‍-പ്രോഫിറ്റ് സംഘടനകളെ ഉദ്ദേശിച്ചുള്ളത്.
.net - നെറ്റ്‌വര്‍ക്ക്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് തുറക്കുന്ന ഡൊമൈയ്നുകളെ ഉദ്ദേശിച്ച്.
.int - അന്താരാഷ്ട്രസംഘടനകള്‍.
.edu - വിദ്യാഭ്യാസസ്ഥാപനങ്ങള്‍.
.gov - യു.എസ്. സര്‍ക്കാര്‍.
.mil - യു.എസ്. സേന.
ഇവ കൂടാതെ .guru, .jobs, .clothing പോലുള്ള ഒട്ടേറെ ടി.എല്‍.ഡി.കളും ഈ അടുത്തകാലത്തായി വന്നിട്ടുണ്ട്.
കണ്‍ട്രി കോഡ് ടി.എല്‍.ഡി.കള്‍
രണ്ടക്ഷര കണ്‍ട്രി കോഡുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ടി.എല്‍.ഡി.കളാണിവ. INRegistry മേല്‍നോട്ടം വഹിക്കുന്ന .in ആണ് ഇന്ത്യയുടെ ടി.എല്‍.ഡി. 1989-ല്‍ ആണ് ഇത് നിലവില്‍ വന്നത്. സാധാരണഗതിയില്‍ ഒരു രാജ്യത്തിന്റെ ടി.എല്‍.ഡി. വിദേശികള്‍ക്കും ഉപയോഗിക്കാം.
ചില പ്രധാനപ്പെട്ട കണ്‍ട്രി ടി.എല്‍.ഡി.കള്‍:
.ae - യുനൈറ്റഡ് അറബ് എമിറേറ്റ്സ്
.ar - അര്‍ജന്റീന
.au - ഓസ്ട്രേലിയ
.br - ബ്രസീല്‍
.ca - കാനഡ
.cn - ചൈന
.de - ജര്‍മനി
.eu - യൂറോപ്യന്‍ യൂണിയന്‍
.fr - ഫ്രാന്‍സ്
.in - ഇന്ത്യ
.it - ഇറ്റലി
.jp - ജപ്പാന്‍
.uk - യുനൈറ്റഡ് കിങ്ഡം
.us - യുനൈറ്റഡ് സ്റ്റേറ്റ്സ്
.tv - തൂവലൂ (Tuvalu)
ലിമിറ്റഡ് ടി.എല്‍.ഡി.
ചിലര്‍ക്കുമാത്രമേ ഇത് രജിസ്റ്റര്‍ ചെയ്യാനാവൂ. ഉദാഹരണത്തിന് .gov വെബ്സൈറ്റുകള്‍ യു.എസ്. സര്‍ക്കാരിനും .gov.in വെബ്സൈറ്റുകള്‍ ഭാരതസര്‍ക്കാരിനും മാത്രം അവകാശപ്പെട്ടതാണ്.