Nandakumar Edamana
Share on:
@ R t f

ഐ.ടി. ക്വിസ്: ഇന്റര്‍നെറ്റ്


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


1. ഇന്‍റര്‍നെറ്റില്‍ ഡൊമെയ്ന്‍ നാമങ്ങള്‍ അനുവദിക്കാന്‍ അധികാരപ്പെട്ട സംഘടന?

= IANA (Internet Assigned Numbers Authority)

2. ഗൂഗിള്‍ ഏറ്റെടുക്കുംമുമ്പ് Blogger.com ഏതു കമ്പനിയുടേതായിരുന്നു?

= പൈറ ലാബ്സ് (Pyra Labs)

3. ട്വിറ്ററിലെ ഒരു സന്ദേശത്തിന്‍റെ (ട്വീറ്റ്) പരമാവധി നീളം?

= 140 അക്ഷരങ്ങള്‍.

4. യുട്യൂബിന്റെ സ്ഥാപകര്‍ ആരെല്ലാം?

= സ്റ്റീവ് ചെന്‍ (Steve Chen), ചാഡ് ഹേളി (Chad Hurley), ജാവേദ് കരീം (Jawed Karim)

5. ICANN-ന്റെ ആസ്ഥാനമെവിടെ?

= ലോസ് ആഞ്ജലസ്, കാലിഫോര്‍ണിയ, യു.എസ്.

6. ICANN സ്ഥാപിതമായ വര്‍ഷം?

= 1998

7. W3C ആസ്ഥാനമെവിടെ?

= മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേംബ്രിജ്, യു.എസ്.

8. W3C സ്ഥാപിതമായ വര്‍ഷം?

= 1994

9. TCP/IP എന്നതിന്‍റെ പൂര്‍ണരൂപം?

= Transmission Control Protocol/Internet Protocol

10. എത്ര ബിറ്റ് ആണ് ഒരു IPv4 വിലാസം?

= 32 ബിറ്റ്.

11. IMAP എന്നതിന്റെ പൂര്‍ണരൂപം?

= Internet Message Access Protocol

12. SMTP എന്തിനെ സൂചിപ്പിക്കുന്നു?

= Simple Mail Transfer Protocol

13. HTTP സ്റ്റാറ്റസ് കോഡ് 404 എന്താണ് സൂചിപ്പിക്കുന്നത്?

= 'Page not found'

14. VPN എന്നതിന്റെ പൂര്‍ണരൂപം?

= Virtual Private Network

15. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന സംരംഭം?

= ARPANET (Advanced Research Projects Agency Network)

16. വേള്‍ഡ് വൈഡ് വെബ്ബിന്റെ പിതാവ്?

= ടിം ബര്‍ണേഴ്സ്-ലീ (Tim Berners-Lee)

17. ഏത് സംരംഭത്തില്‍ പ്രവര്‍ത്തിക്കെയാണ് ബര്‍ണേഴ്സ് ലീ വെബ്ബിന് തുടക്കമിട്ടത്?

= CERN (European Organization for Nuclear Research)

18. HTTP വഴി വെബ്പേജുകള്‍ കൈമാറ്റം ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്ന പോര്‍ട്ട് നമ്പര്‍?

= 80

19. HTML5-ല്‍ വീഡിയോ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ടാഗ്?

= <video>

20 ഒന്നിലേറെ വീഡിയോ സ്രോതസ്സുകളെ സൂചിപ്പിക്കാന്‍ <video> ടാഗിനകത്ത് കൊടുക്കുന്ന ടാഗ്?

= <source>


Keywords (click to browse): internet internet-quiz web www arpanet youtube google blogger tim-berners-lee twitter vpn icann iana domain 404 http html html5 gmail it-quiz quiz computer technology it information cyber