Nandakumar Edamana
Share on:
@ R t f

ഐ.ടി. ക്വിസ്: കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍


1. ലോകത്തിലെ ആദ്യ മൈക്രോപ്രൊസസര്‍?

- Intel 4004 (1971)

2. എത്ര ബിറ്റ് പ്രൊസസറായിരുന്നു ഇന്റല്‍ 4004?

- നാല് ബിറ്റ്

3. മൊബൈല്‍ ഉപകരണങ്ങളില്‍ ഇന്റലിനെക്കാള്‍ പ്രചാരമുള്ള ആര്‍ക്കിടെക്ചറാണ് ARM. എന്താണ് ARM-ന്റെ പൂര്‍ണരൂപം?

- Advanced RISC Machine

4. GPU-വിന്റെ പൂര്‍ണരൂപം?

- Graphics Processing Unit

5. എന്താണ് MMU?

- Memory Management Unit

6. SD Card-ലെ SD എന്തിനെ സൂചിപ്പിക്കുന്നു?

- Secure Digital

7. ഒന്നിലേറെ സംഭരണോപകരണങ്ങളെ (ഉദാ: വ്യത്യസ്ത ഹാര്‍ഡ് ഡിസ്കുകള്‍) സമന്വയിപ്പിച്ചുപയോഗിക്കാനുള്ള സാങ്കേതികവിദ്യയാണ് RAID. എന്താണ് ഇതിന്റെ പൂര്‍ണരൂപം?

- Redundant Array of Independent Disks (ആദ്യകാലത്ത് Redundant Array of Inexpensive Disks)

8. എന്താണ് വൊളറ്റൈല്‍ മെമ്മറി (Volatile Memory)?

- വൈദ്യുതബന്ധമുള്ളപ്പോള്‍ മാത്രം വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ കഴിവുള്ള മെമ്മറി. റാം (RAM) ഇതിനൊരുദാഹരണമാണ്.

9. യു.എസ്.ബി.യുടെ പൂര്‍ണരൂപം?

- Universal Serial Bus

10. USB 1.0 പുറത്തിറങ്ങിയ വര്‍ഷം?

- 1996

11. ടാബ്‌ലെറ്റുകളെയും സ്മാര്‍ട്ട് ഫോണുകളെയും യു.എസ്.ബി. ഹോസ്റ്റുകളായി മാറാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ?

- USB On-The-Go (OTG)

12. എത്രയാണ് ഫുള്‍ എച്ച്.ഡി.യുടെ റസൊല്യൂഷന്‍?

- 1920 × 1080 പിക്സലുകള്‍

13. 8 ബിറ്റ് ഡിസ്പ്ലേയ്ക്ക് എത്ര നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകും? എത്ര ബിറ്റ് ഡിസ്പ്ലേ ആണ് 'ട്രൂ കളര്‍' എന്നറിയപ്പെടുന്നത്?

- 8 ബിറ്റ് ഡിസ്പ്ലേയ്ക്ക് 256 നിറങ്ങള്‍ കാണിക്കാനാകും. 24 ബിറ്റ് ഡിസ്പ്ലേ ആണ് ട്രൂ കളര്‍. ഇന്ന് പ്രചാരത്തിലുള്ള ഇതിന് പതിനാറുദശലക്ഷത്തിലേറെ നിറങ്ങള്‍ കാണിക്കാന്‍ കഴിവുണ്ട്.

14. HDMI-യുടെ പൂര്‍ണരൂപം?

- High-Definition Multimedia Interface

15. ബയോസിന് (BIOS) ബദലായിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് UEFI. എന്താണ് ഇതിന്റെ പൂര്‍ണരൂപം?

- Unified Extensible Firmware Interface

16. നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയ്സുകള്‍ക്ക് അനുവദിയ്ക്കാറുള്ള വിലാസം ഏതാണ്?

- MAC (Media Access Control) Address

17. എന്തുമായി ബന്ധപ്പെട്ട സ്പെസിഫിക്കേഷനാണ് IEEE 802.11?

- വയര്‍ലെസ് ലാന്‍ (WLAN)

18. SSD-യുടെ പൂര്‍ണരൂപം?

- Solid State Drive

19. മൗസിന്റെ പിതാവ്?

- Douglas Engelbart

20. ലേസര്‍ പ്രിന്റര്‍ വികസിപ്പിച്ചെടുത്തതാര്?

- Gary Starkweather


Keywords (click to browse): hardware cpu gpu processor intel mouse printer storage ssd ram volatile bios uefi usb it-quiz quiz computer technology it information internet web cyber