Nandakumar Edamana
Share on:
@ R t f

ഫങ്ഷന്‍ കീയുടെ ഫങ്ഷ‍ന്‍ മാറ്റാം


F1 മുതല്‍ F12 വരെയുള്ള ഫങ്ഷ‍ന്‍ കീകളുടെ ഉപയോഗം അറിയില്ലേ? ഹെല്‍പ്പിന് F1, ഫയലിന്റെ പേരുമാറ്റാന്‍ F2, ബ്രൌസറില്‍ പേജ് റീഫ്രഷ് ചെയ്യാന്‍ F5, ... അങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ ചില ലാപ്ടോപ്പുകളില്‍ ഫങ്ഷന്‍ കീകള്‍ ഇങ്ങനെയാവില്ല പെരുമാറുക.

ശബ്ദവും സ്ക്രീനിന്റെ തെളിച്ചവുമെല്ലാം നിയന്ത്രിക്കാന്‍ ഫങ്ഷന്‍ കീകളാണ് ലാപ്ടോപ്പില്‍ ഉപയോഗിച്ചുവരുന്നത്. കീബോഡിലെ Fn എന്ന കീ ചേര്‍ത്തുവേണ്ടിവരും ഇതമര്‍ത്താന്‍. Fn ചേര്‍ത്തമര്‍ത്തിയില്ലെങ്കില്‍ ഫങ്ഷന്‍ കീകള്‍ക്ക് സാധാരണ ഉപയോഗം തന്നെയാകും. എന്നാല്‍ ചില ലാപ്ടോപ്പില്‍ ഇത് തിരിഞ്ഞിരിക്കും. അതായത്, Fn കീ ഉപയോഗിച്ചാല്‍ ഫങ്ഷന്‍ കീകള്‍ക്ക് സാധാരണ ഉപയോഗവും ഇല്ലെങ്കില്‍ ബ്രൈറ്റ്നെസ്സ് പോലുള്ള ഉപയോഗങ്ങളും. ഇതില്‍ ഇഷ്ടമുള്ള രീതി ‌എങ്ങനെ തിരഞ്ഞെടുക്കും?

ബയോസ് സെറ്റിങ്സിലാണ് ഇതിനുള്ള സൌകര്യമുള്ളത്. കംപ്യൂട്ടര്‍ ഓണായിവരുമ്പോള്‍ F2, Del തുടങ്ങിയ കീകളമര്‍ത്തിയാണ് ബയോസ് സെറ്റിങ്സ് എടുക്കേണ്ടത് (ഏതു കീ അമര്‍ത്തണമെന്നത് എഴുതിക്കാണിക്കും). ഇക്കൂട്ടത്തിലെ Function Key Behavior എന്നതിലെ ഓപ്ഷന്‍ മാറ്റിക്കൊടുത്താല്‍ Fn കീയുടെ ഉപയോഗവും തിരിയും.


Keywords (click to browse): function-key-behavior function-keys laptop bios kids computer tech-tips technology balabhumi mathrubhumi