Nandakumar Edamana
Share on:
@ R t f

കീബോഡിനെ മൗസാക്കാം!


മൗസില്ലാതെ കമ്പ്യൂട്ടറുപയോഗിക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍പോലുമാവില്ല. എന്നാല്‍ മൗസ് കേടായാലോ മൗസ് കാരണം കൈവേദന വന്നാലോ ഒക്കെ എന്തുചെയ്യും? വിഷമിക്കേണ്ട, തത്കാലം നമുക്ക് കീബോഡിനെ മൗസാക്കാം.

കീബോഡിലെ നമ്പര്‍ പാഡ് ഉപയോഗിച്ച് മൗസ് പോയിന്റര്‍ ചലിപ്പിക്കാനുള്ള സൂത്രമാണ് 'മൗസ് കീസ്'. ഉബുണ്ടുവില്‍ സെറ്റിങ്സിലെ Universal Access > Pointing and Clicking എന്ന വിഭാഗത്തിലും വിന്‍ഡോസില്‍ കണ്‍‌ട്രോള്‍ പാനലിലെ Ease of Access വിഭാഗത്തിലുമാണ് ഇത് ഓണാക്കാനുള്ള സൗകര്യമുള്ളത്.

NumLock ഓഫാക്കിയ ശേഷം 5 എന്ന കീയ്ക്ക് ചുറ്റുമുള്ള കീകളുപയോഗിച്ചാണ് കഴ്സര്‍ നീക്കേണ്ടത്. ക്ലിക്ക് ചെയ്യാന്‍ 5 ഉപയോഗിക്കാം. ഏത് ബട്ട​ണ്‍ ക്ലിക്ക് ചെയ്യണമെന്നത് കാണിക്കാന്‍ /, *, - (ലെഫ്റ്റ്, മിഡില്‍, റൈറ്റ്) എന്നീ കീകളുപയോഗിക്കാം.


Keywords (click to browse): mouse mousekeys keyboard accessibility universal-access easy-access cursor gui kids computer tech-tips technology balabhumi mathrubhumi