Nandakumar Edamana
Share on:
@ R t f

ഐ.ടി. ക്വിസ്: ഡിജിറ്റല്‍ ഓഡിയോ


1. MP3-യുടെ പൂര്‍ണരൂപമെന്ത്?

ഉ: Moving Picture Experts Group Audio Layer 3 (MPEG-1 / MPEG-2 Audio Layer III)

2. സി. ഡി. കണ്ടെത്തിയത് ആര്?

ഉ: ജെയിംസ്‌ റസ്സല്‍ (James T. Russell)

3. എന്താണ് DAW-യുടെ പൂര്‍ണരൂപം?

ഉ: Digital Audio Workstation

4. സോഴ്സ് ഫയലിന് കേടുസംഭവിക്കാതെ നടത്തുന്ന എഡിറ്റിങ് പ്രക്രിയയുടെ പേര്?

ഉ: നോണ്‍-ലീനിയര്‍ എഡിറ്റിങ് (NLE) അഥവാ നോണ്‍-ഡിസ്ക്രിറ്റീവ് എഡിറ്റിങ്

5. MIDI-യുടെ പൂര്‍ണരൂപമെന്ത്?

ഉ: Musical Instrument Digital Interface

6. MP3 കംപ്രഷന്റെ തത്വം?

ഉ: ഓഡിറ്ററി മാസ്കിങ്, സൈക്കോഅക്കുസ്റ്റിക് തത്വങ്ങള്‍

7. എത്രമുതല്‍ എത്ര വരെ ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേള്‍ക്കനാവുക (Frequency range of human hearing)?

ഉ: 20Hz-20kHz.

8. SoundCloud.com -ന്‍റെ സ്ഥാപകര്‍?

ഉ: Alexander Ljung, Eric Wahlforss

9. ഡിജിറ്റല്‍ റെക്കോഡിങ് പ്രക്രിയയില്‍ മൈക്കിനുശേഷം വരുന്ന പ്രധാന കണ്‍വേര്‍ട്ടര്‍?

ഉ: ADC (Analog-to-Digital Converter) അഥവാ A/D converter.

10. MPEG-4 ഓഡിയോ ഫയലുകളുടെ എക്സ്റ്റന്‍ഷന്‍?

ഉ: .m4a


Keywords (click to browse): digital-audio-quiz digital-audio audio music it-quiz computer-quiz technology-quiz it-quiz-malayalam cd james-russel mp3 midi mpeg4 soundcloud.com quiz computer technology it information internet web cyber