കമ്പ്യൂട്ടര്‍ ടിപ്സ് വായിക്കുമ്പോള്‍ ഈ ഗ്നുവും ഉബുണ്ടുവുമെല്ലാം എന്താണെന്നറിയാതെ വിഷമിക്കുകയാണോ കൂട്ടുകാര്‍? എങ്കില്‍ ഈ ലക്കം സേര്‍ച്ച് എഞ്ചിന്‍ അതു പറഞ്ഞുതരാം.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ അവശ്യം വേണ്ട സോഫ്റ്റ്‌വെയറാണ് ഓപ്പറേറ്റിങ് സിസ്റ്റം. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ നിയന്ത്രിക്കുന്നതും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമെല്ലാം ഇതിന്റെ ജോലിയാണ്.
കൂട്ടുകാര്‍ക്ക് ഏറ്റവും പരിചയമുള്ള ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ആയിരിക്കും (സ്മാര്‍ട്ട്ഫോണും ഒരു കമ്പ്യൂട്ടര്‍ തന്നെ). വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതുപോലെ പ്രശസ്തമാണ്. എന്നാല്‍ വിന്‍ഡോസ് കോപ്പി ചെയ്യാനോ പരിഷ്കരിക്കാനോ ഒന്നും പാടില്ല.
മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (GNU/Linux). സ്വതന്ത്രസോഫ്റ്റ്‌വെയറായ ഇത് ആര്‍ക്കും പകര്‍ത്തുകയും പരിഷ്കരിക്കുകയും ചെയ്യാം. പല സ്ഥാപനങ്ങളും സംഘടനകളും അവരുടേതായ ഗ്നു/ലിനക്സ് പതിപ്പുകള്‍ ഇറക്കുന്നുണ്ട്. അതിലൊന്നാണ് ഉപയോഗിക്കാനെളുപ്പമുള്ള ഉബുണ്ടു (Ubuntu).
Keywords (click to browse): gnu linux ubuntu free-software operating-systems kids computer tech-tips technology balabhumi mathrubhumi