സേവ് ചെയ്യാന്‍ Ctrl + S, കോപ്പി ചെയ്യാന്‍ Ctrl + C, പേസ്റ്റ് ചെയ്യാന്‍ Ctrl + V തുടങ്ങിയ ഷോര്‍ട്ട്കട്ടുകള്‍ പരിചയമില്ലേ? കംപ്യൂട്ടര്‍ ഉപയോഗം വേഗത്തിലാക്കാന്‍ ഷോര്‍ട്ട്കട്ടുകള്‍ കൂടിയേ തീരൂ. മൗസുരുട്ടി ഫയല്‍ മെനു തുറന്ന് സേവ് കൊടുക്കുന്നതിന്റെ പത്തിലൊന്ന് സമയം മതി Ctrl + S അമര്‍ത്താന്‍. എന്നാല്‍ ഷോര്‍ട്ട്കട്ടുകളും ബുദ്ധിമുട്ടാകുമ്പോഴോ?
കണ്‍ട്രോളും എസ്സും ഒരുമിച്ചമര്‍ത്തിയാണല്ലോ Ctrl + S എന്ന ഷോര്‍ട്ട്കട്ട് ഉപയോഗിക്കുക. കണ്‍ട്രോള്‍ അമര്‍ത്തിപ്പിടിച്ച്, എസ് അമര്‍ത്തിയശേഷം എസ്സും കണ്‍ട്രോളും ഓരോന്നായി വിട്ടാലും മതി. രണ്ടായാലും രണ്ടു വിരലുകള്‍ ഒരേസമയം പണിയെടുക്കണം. കൈവേദനയുള്ളവര്‍ക്കും മറ്റും ഇത് വലിയ ബുദ്ധിമുട്ടായിരിക്കും. മൗസും ഉപയോഗിക്കാനായെന്നുവരില്ല. ഇവിടെയാണ് 'സ്റ്റിക്കി കീസ്' (Sticky Keys) സഹായത്തിനെത്തുന്നത്.
ഈ സംവിധാനം ഓണാക്കിയാല്‍ ഷോര്‍ട്ട്കട്ടിലെ കീകള്‍ ഒരുമിച്ചമര്‍ത്തുന്നതിനുപകരം ഓരോന്നായി അമര്‍ത്താം. ഉദാഹരണത്തിന്, Ctrl + S എന്ന ഷോര്‍ട്ട്കട്ടെടുക്കാം. സ്റ്റിക്കി കീ സംവിധാനം ഓണാണെങ്കില്‍ ആദ്യം ഷിഫ്റ്റ് അമര്‍ത്തി വിട്ട ശേഷം എസ് അമര്‍ത്തിയാല്‍ മതി.
ഷിഫ്റ്റ് കീ അഞ്ചുതവണ അമര്‍ത്തിയാല്‍ ഈ വിന്‍ഡോസില്‍ സംവിധാനം ഓണാകും. കണ്‍ട്രോല്‍ പാനലിലെ ആക്സസിബിലിറ്റി വിഭാഗത്തില്‍ച്ചെന്നും ഇത് ഓണാക്കാം. പഴയപടിയാക്കാന്‍ കണ്‍ട്രോളും ആള്‍ട്ടും ഷിഫ്റ്റും ഒരുമിച്ചമര്‍ത്തിയാല്‍മതി. ഉബുണ്ടുവിലും മറ്റും സെറ്റിങ്സില്‍ 'യൂനിവേഴ്സല്‍ ആക്സസ്' വിഭാഗത്തിലാകും ഇതുണ്ടാകുക.
Keywords (click to browse): sticky-keys accessibility windows ubuntu modifier-keys shortcuts kids computer tech-tips technology balabhumi mathrubhumi