Nandakumar Edamana
Share on:
@ R t f

സൂപ്പര്‍‌കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം


പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പ്രൊസസറുകല്‍ ഉപയോഗിക്കുന്നതിനുപകരം സാധാരണ പ്രൊസസറുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് ഇന്നത്തെ സൂപ്പര്‍കമ്പ്യൂട്ടിങ് രീതി എന്നു പറഞ്ഞല്ലോ. സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും ഇങ്ങനെതന്നെയാണ്. ഇന്ന് മിക്ക സൂപ്പര്‍കമ്പ്യൂട്ടറുകളും പ്രവര്‍ത്തിക്കുന്നത് കസ്റ്റമൈസ് ചെയ്ത ഗ്നു/ലിനക്സിലോ മറ്റ് ലിനക്സ്-അധിഷ്ഠിത സിസ്റ്റങ്ങളിലോ ആണ്. TOP500-ല്‍ മൂന്നെണ്ണമൊഴികെ എല്ലാം ലിനക്സില്‍ പ്രവര്‍ത്തിക്കുന്നു. മറ്റു മൂന്നെണ്ണം ചില യൂണീക്സ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കാര്യക്ഷമതയും പ്രവര്‍ത്തനവേഗവുമാണ് ലിനക്സിനെ ഇതിന് യോജിച്ചതാക്കുന്നത്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ (free software) ആയതിനാല്‍ നിര്‍മാതാക്കള്‍ക്ക് ഹാഡ്‌വെയറിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാം എന്ന മേന്മയുമുണ്ട്.

ലോകത്തേ വേഗമേറിയ കമ്പ്യൂട്ടറായ TaihuLight-ല്‍ ഉപയോഗിക്കുന്നത് Sunway RaiseOS 2.0.5 (ലിനക്സ്-അധിഷ്ഠിതം) ആണ്. രണ്ടാം സ്ഥാനത്തുള്ള Tianhe-2-വിലാകട്ടെ Kylin Linux-ഉം.


Keywords (click to browse): supercomputer-operating-system gnu linux kylin tianhe taihulight general-knowledge mathrubhumi exams technology information facts current-affairs