ക്യാമറാ ഫ്ലാഷിനെ ടോര്‍ച്ചാക്കിമാറ്റുന്ന ആപ്പുകള്‍ കൂട്ടുകാര്‍ ഉപയോഗിച്ചിട്ടുണ്ടാവും. ഒരു രസത്തിനുവേണ്ടി കുത്തിനിറയ്ക്കുന്ന ഇത്തരം ആപ്പുകള്‍ പലതും പ്രശ്നക്കാരാണെന്നറിയാമോ?
പ്ലേ സ്റ്റോര്‍ പോലുള്ള ഔദ്യോഗികസ്റ്റോറുകളില്‍നിന്നല്ലാതെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ സുരക്ഷിതമാവണമെന്നില്ല. ഫ്രീ റീചാര്‍ജ്ജ് പോലുള്ള പരസ്യങ്ങള്‍ കണ്ടാവും പലരും ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതോടെ ഫോണില്‍ ഇടയ്ക്കിടെ പരസ്യങ്ങള്‍ വരികയോ നമ്മുടെ വിവരങ്ങള്‍ ചോര്‍ന്നുപോവുകയോ ഒക്കെ ചെയ്യും. ഇത്തരം ഒരു ആപ്പാണ് Nefarious Flashlight.
ആന്‍ഡ്രോയ്ഡില്‍ സെറ്റിംഗ്സിലെ ആപ്പ്സ് എടുത്താല്‍ അനാവശ്യപ്രോഗ്രാമുകള്‍ കണ്ടെത്തി അണിന്‍സ്റ്റാള്‍ ചെയ്യാം. എന്നിട്ട് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ ആകെയൊന്ന് വൃത്തിയാവും. അതിനുശേഷം പ്ലേ സ്റ്റോര്‍ പോലുള്ള വിശ്വസ്തസ്റ്റോറുകളില്‍നിന്നു മാത്രം മതി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യല്‍. ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചോദിക്കുന്ന പെര്‍മിഷനുകളും നോക്കണം. ടോര്‍ച്ച് ആപ്പിന് വൈ-ഫൈ വേണമെന്നൊക്കെ പറഞ്ഞാല്‍ പിന്നെ ഇന്‍സ്റ്റാള്‍ ചെയ്യാനേ നില്‍ക്കേണ്ട.
Keywords (click to browse): flashlight-app torch-app android adware malware spyware pay-per-install-scam play-store kids computer tech-tips technology balabhumi mathrubhumi