വീഡിയോ കാണുമ്പോഴും മറ്റും കമ്പ്യൂട്ടറിനും ഒരു റിമോട്ടുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? അതിന് വഴിയുണ്ട്. ഒന്നുരണ്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആന്‍ഡ്രോയ്ഡ് ഫോണിനെത്തന്നെ റിമോട്ടാക്കി മാറ്റാം!
ഒരുപാട് റിമോട്ട് കണ്‍ട്രോള്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. കമ്പ്യൂട്ടറിന്റെ മൗസും വോള്യവുമെല്ലാം നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. പ്രചാരമേറിയ റിമോട്ട് ആപ്പുകളാണ് Unified Remote, DroidMote, Home Remote Control എന്നിവ. കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് അതേപടി മൊബൈലിലെത്തിക്കാന്‍ Chrome Remote Desktop എന്ന ആപ്പിന് കഴിയും.
ഒരു റിമോട്ട് ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. ഇതിന്റെ ലിങ്കും വിവരങ്ങളും ആ ആപ്പിന്റെ പ്ലേ സ്റ്റോര്‍ പേജില്‍ കാണാം.
Keywords (click to browse): android-remote-app remote-app remote-control-app computer-remote-control chrome-remote-desktop android unified-remote droidmote home-remote-control kids computer tech-tips technology balabhumi mathrubhumi