പരിചയമില്ലാത്ത ആപ്പുകള്‍ സ്വന്തം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുംമുമ്പ് ഒന്നു പരീക്ഷിച്ചുനോക്കാനായെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ? എങ്കില്‍ അതിനുള്ള സൂത്രമിതാ...
ആപ്പുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റുകളുണ്ട്. കംപ്യൂട്ടറിലും ഇവ ഉപയോഗിക്കാം. appetize.io ഇത്തരമൊരു സൈറ്റാണ്. ഇതില്‍ കയറി അപ്‌ലോഡ് സൗകര്യമുപയോഗിച്ച് പരീക്ഷിക്കാനുദ്ദേശിക്കുന്ന ആപ്പ് അപ്‌ലോഡ് ചെയ്യണം. ആന്‍ഡ്രോയിഡ് ആപ്പ് ആണെങ്കില്‍ apk ഫയലും ഐഓഎസ് ആപ്പ് ആണെങ്കില്‍ app ഫയലുമാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
ഇനി നമ്മുടെ ഇ-മെയില്‍ വിലാസം കൊടുത്ത് ജനറേറ്റ് ബട്ടണമര്‍ത്തണം. അല്പസമയത്തിനകം ഒരു ലിങ്ക് ഇ-മെയിലായി വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഓണ്‍ലൈനായി ഉപയോഗിക്കാം.
Keywords (click to browse): mobile-applications test-applications-online apk android ios app appetize.io kids computer tech-tips technology balabhumi mathrubhumi