Nandakumar Edamana
Share on:
@ R t f

ആന്‍ഡ്രോയിഡ് ഫോണ്‍ബുക്ക് വൃത്തിയാക്കാം


ഫോണിലെ കോണ്ടാക്റ്റ്സില്‍ ഒരേ കോണ്ടാക്റ്റ് തന്നെ പലതവണ വരുന്നത് കണ്ടിട്ടില്ലേ? സിം കാര്‍ഡില്‍നിന്ന് ഫോണിലേക്കോ തിരിച്ചോ എല്ലാം നമ്പറുകള്‍ (Contacts) കോപ്പി ചെയ്യുമ്പോഴാണ് ഇത് സംഭവിക്കാന്‍ സാദ്ധ്യത. നൂറ് കോണ്ടാക്റ്റുണ്ടെങ്കില്‍ നൂറിന്റെയും പകര്‍പ്പുകളുമുണ്ടാവും. ഇവയോരോന്നും തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുന്നത് എളുപ്പമല്ല.

ഈ പ്രശ്നത്തിനുള്ള പരിഹാരവും ആപ്പുകള്‍ തന്നെയാണ്. ഡ്യൂപ്ലിക്കേറ്റ് കോണ്ടാക്റ്റുകള്‍ നീക്കം ചെയ്യാന്‍ പ്രത്യേക ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അവിടെ duplicate contacts എന്നു തിരഞ്ഞാല്‍ത്തന്നെ ഇത്തരം ആപ്പുകള്‍ ലഭിക്കും. മിക്ക ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്ത് തുറന്നാല്‍ ഡ്യൂപ്ലിക്കേറ്റ് കോണ്ടാക്റ്റുകള്‍ സ്വയം സെലക്റ്റ് ആയിട്ടുണ്ടാവും. ഇനി ഡിലീറ്റ് കൊടുക്കുകയേ വേണ്ടൂ.

ഫോണ്‍ നമ്പറുകള്‍ സ്കാന്‍ ചെയ്യുന്ന ആപ്പുകളായാതിനാല്‍ പ്ലേ സ്റ്റോറില്‍നിന്നുമാത്രമേ ഇവ ഇന്‍സ്റ്റാള്‍ ചെയ്യാവൂ. ഉപയോഗിക്കുമ്പോള്‍ നെറ്റ് ഓഫാക്കിയിടുകയും ആവശ്യം കഴിഞ്ഞാല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് നല്ലത്.


Keywords (click to browse): duplicate-contacts android remove-duplicate-contacts android-app contacts phonebook kids computer tech-tips technology balabhumi mathrubhumi