പുസ്തകത്തിലും പെന്‍സില്‍ ബോക്സിലും എന്തിന്, പേനയില്‍വരെ പേരെഴുതിവയ്ക്കുന്ന പതിവ് കൂട്ടുകാര്‍ക്കില്ലേ? ഇത് എന്റേതുമാത്രം എന്ന് പറയാനൊരു രസം. കളഞ്ഞുപോയാല്‍ കിട്ടുന്നവര്‍ക്ക് തിരിച്ചേല്‍പ്പിക്കാന്‍ ഒരടയാളവും. അതിനാണ് നാമിതുചെയ്യുന്നത്. പക്ഷേ ഫോണിന്റെ കാര്യത്തില്‍ എന്തുചെയ്യും? അത് കുത്തിവരഞ്ഞ് വൃത്തികേടാക്കാനാവുമോ?
വിഷമിക്കേണ്ട, ഉടമസ്ഥന്റെ പേരെഴുതിവയ്ക്കാനുള്ള സംവിധാനം ഫോണില്‍ത്തന്നെയുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണില്‍ സെറ്റിങ്സിലെ സെക്യൂരിറ്റി വിഭാഗത്തില്‍ Owner Info എന്ന ഓപ്ഷന്‍ കാണാം. ഇതെടുത്താല്‍ നമ്മുടെ പേരും വിലാസവുമെല്ലാം എഴുതി സേവ് ചെയ്യാം.
ഇനി എപ്പോഴും ഫോണിന്റെ ലോക്ക് സ്ക്രീനില്‍ നാം കൊടുത്ത വിവരങ്ങള്‍ തെളിയും. ഫോണ്‍ മാറിപ്പോകാതിരിക്കാനും കളഞ്ഞുപോയാല്‍ തിരിച്ചുകിട്ടാനുമെല്ലാം ഇതുപകരിക്കും.
Keywords (click to browse): owner-info android security kids computer tech-tips technology balabhumi mathrubhumi