Nandakumar Edamana
Share on:
@ R t f

എടുക്കാം, വേഗത്തിലോടും വീഡിയോ!


കിഴക്കുദിച്ച സൂര്യന്‍ പത്തു സെക്കന്‍ഡുകൊണ്ട് പടിഞ്ഞാറസ്തമിക്കുകയും രണ്ടു മണിക്കൂറെടുത്ത് വിരിയുന്ന പൂ സെക്കന്‍ഡുകള്‍കൊണ്ട് വിരിയുകയുമെല്ലാം ചെയ്യുന്ന വീഡിയോകള്‍ കണ്ടിട്ടില്ലേ? 'ടൈം-ലാപ്സ്-ഫോട്ടോഗ്രഫി' (Time-lapse Photography) ആണിത്. നമുക്കും ഇത്തരം വീഡിയോകളെടുക്കാം!

ഒരു വീഡിയോ ക്യാമറ സെക്കന്‍ഡില്‍ ഇരുപത്തിനാലിലേറെ ഫോട്ടോകളെടുക്കുന്നുണ്ട്. ഇവ അതേ വേഗത്തില്‍ കാണിക്കുമ്പോഴാണ് സാധാരണ ചലനം അനുഭവപ്പെടുന്നത്. എന്നാല്‍ സെക്കന്‍ഡില്‍ ഒരു ഫോട്ടോ മാത്രം എടുക്കുകയും പ്ലേ ചെയ്യുമ്പോള്‍ ഇരുപത്തിനാലു ഫോട്ടോകള്‍ തന്നെ കാണിക്കുകയും ചെയ്താല്‍ വീഡിയോക്ക് ഇരുപത്തിനാല് മടങ്ങ് വേഗം തോന്നും. ഏതെങ്കിലും സംഭവത്തിന്റെ ഫോട്ടോകള്‍ ഓരോ സെക്കന്‍ഡ് ഇടവിട്ടെടുത്ത് അത് വീഡിയോ ആക്കിയാല്‍ നല്ല വേഗമുണ്ടാവുമെന്ന് ചുരുക്കം.

ഇതൊന്നുമറിയില്ലെങ്കിലും ടൈം ലാപ്സ് വീഡിയോകളുണ്ടാക്കാം. അതിനുള്ള ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കിട്ടാന്‍ പ്ലേസ്റ്റോറില്‍ timelaps എന്ന് തിരഞ്ഞോളൂ...


Keywords (click to browse): timelapse photography speed video visual-effects android fps fast-motion kids computer tech-tips technology balabhumi mathrubhumi