Nandakumar Edamana
Share on:
@ R t f

വ്യക്തത കുറയ്ക്കാം, ഭംഗി കൂട്ടാം!


ഷോര്‍ട്ട്ഫിലിമും മറ്റും തയ്യാറാക്കുമ്പോള്‍ പ്രത്യേകമായി റെക്കോഡ് ചെയ്ത ശബ്ദം കൂട്ടിച്ചേര്‍ക്കാറില്ലേ? ക്യാമറയില്‍നിന്ന് കിട്ടുന്ന ശബ്ദത്തേക്കാള്‍ വ്യക്തതയുണ്ടാവും ഇതിന്. എന്നാല്‍ വ്യക്തത കൂടിയാലും കുഴപ്പമാണ്. ശബ്ദത്തിന്റെ സ്വാഭാവികത നഷ്ടപ്പെടും.

ഇത് പരിഹരിക്കാന്‍ ഓഡിയോ എഡിറ്റിങ് ആപ്ലിക്കേഷനുകളിലെ വ്യത്യസ്ത ഇഫക്റ്റുകള്‍ ഉപയോഗിക്കാം. ഹാളിനുള്ളിലെയും കുളിമുറിക്കുള്ളിലെയുമെല്ലാം പ്രതിധ്വനി കിട്ടാന്‍ 'റിവര്‍ബറേഷന്‍' (Reverb) കൊടുക്കണം. ശബ്ദം ദൂരെനിന്ന് വരുന്നതായി തോന്നിക്കാന്‍ 'ലോ പാസ്സ് ഫില്‍റ്റര്‍' ഉപയോഗിക്കാം.

ഒഡാസിറ്റിയില്‍ ഇഫക്റ്റ്സ് മെനുവിന് താഴെ ഇവയുണ്ടാകും. ഇഫക്റ്റുകള്‍ എടുക്കുമ്പോള്‍ അവയുടെ ക്രമീകരണങ്ങള്‍ പല രീതിയില്‍ മാറ്റിപ്പരീക്ഷിക്കാന്‍ മറക്കരുതേ!


Keywords (click to browse): audio-effects reverb low-pass-filter audacity realistic digital-audio kids computer tech-tips technology balabhumi mathrubhumi