Nandakumar Edamana
Share on:
@ R t f

ഓര്‍ക്കസ്ട്രയില്‍ ആരെല്ലാം


ഗിത്താറും ഡ്രംകിറ്റുമടങ്ങുന്ന മ്യൂസിക് ബാന്‍ഡ് നമുക്ക് പരിചിതമാണ്. മൃദംഗം പോലെ കര്‍ണാടകസംഗീതത്തിലുള്ള ഉപകരണങ്ങളും നമുക്കറിയാം. എന്നാല്‍ അമ്പതും നൂറും ഉപകരണങ്ങള്‍ ചേരുന്ന വെസ്റ്റേണ്‍ ക്ലാസിക്കല്‍ ഓര്‍ക്കസ്ട്രയോ? ബീഥോവന്റെയും മൊസാര്‍ട്ടിന്റെയും സിംഫണികള്‍ മുതല്‍ പല ഹോളിവുഡ് സിനിമയിലെയും സംഗീതം വരെ അവതരിപ്പിക്കുന്നത് ഇതുപയോഗിച്ചാണ്. ക്ലാസിക്കല്‍ ഓര്‍ക്കസ്ട്രയിലെ ഉപകരണങ്ങള്‍ പരിചയപ്പെട്ടാലോ?

യൂട്യൂബില്‍ കയറി Symphonia orchestra instruments guides എന്ന് തിരയണം. അപ്പോള്‍ ഒരു പ്ലേലിസ്റ്റ് കിട്ടും. ഇതില്‍ ഓരോ ഉപകരണത്തെയും കുറിച്ചുള്ള വിശദമായ വീഡിയോകളുണ്ട്.

ഇനി ന്യൂജന്‍ ബാന്‍ഡ് ആണ് ഇഷ്ടമെങ്കില്‍ making the band music express magazine എന്ന് തിരഞ്ഞോളൂ...


Keywords (click to browse): orchestra music music-instruments kids computer tech-tips technology balabhumi mathrubhumi