Nandakumar Edamana
Share on:
@ R t f

വെട്ടാം, പാട്ടിലെ ക്ലിക്കുകള്‍!


ചില ഓഡിയോ ഫയലുകളില്‍ ഇടവിട്ടിടവിട്ട് 'ക്ലിക്ക്' ശബ്ദം കേള്‍ക്കാറുണ്ട്. റിക്കോഡിങ്ങിലെ പ്രശ്നം കൊണ്ടോ പഴയ ഗ്രാമഫോണ്‍ റെക്കോഡുകളില്‍നിന്ന് കണ്‍വേര്‍ട്ട് ചെയ്തതുകൊണ്ടോ ഒക്കെ വന്നതാവാം ഈ ക്ലിക്കുകള്‍. ഇവ നീക്കം ചെയ്യാന്‍ കംപ്യൂട്ടറില്‍ 'ഒഡാസിറ്റി' (Audacity) എന്ന പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം.

ഒഡാസിറ്റി തുറന്ന് File > Open വഴി ആവശ്യമുള്ള ഓഡിയോ ഫയല്‍ കൊണ്ടുവരിക. ഇനി ക്ലിക്കുകള്‍ ഉള്ള ഭാഗം സെലക്റ്റ് ചെയ്യണം. Ctrl + A അമര്‍ത്തിയാല്‍ മൊത്തം സെലക്റ്റാകും. ശേഷം Effects > Click Removal... എടുക്കുക. സെറ്റിംഗ്സില്‍ മാറ്റമൊന്നും വേണ്ടെങ്കില്‍ ഓക്കെ കൊടുക്കാം.

ഇപ്പോള്‍ ക്ലിക്കെല്ലാം പോയിട്ടുണ്ടാവും. ഇനി File > Export Audio... ഉപയോഗിച്ച് എം.പി.ത്രീ. ഫയലും മറ്റുമാക്കി മാറ്റാം.


Keywords (click to browse): click-removal audacity audio noise-removal vinyl recording sound kids computer tech-tips technology balabhumi mathrubhumi