Nandakumar Edamana
Share on:
@ R t f

വിന്‍ഡോകളില്‍ ചാടിച്ചാടി...


കമ്പ്യൂട്ടറില്‍ ഒരേസമയം നാം ഒന്നിലേറെ പ്രോഗ്രാമുകള്‍ തുറന്നിടുന്നുണ്ടാവും. ഇതില്‍ ഒരു വിന്‍ഡോയില്‍നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ Alt + Tab (കീബോഡിലെ ആള്‍ട്ടും ടാബും ഒരുമിച്ച് അമര്‍ത്തുക) ഉപയോഗിക്കാമെന്നറിയില്ലേ? കുറേക്കൂടി ഭംഗിയായി ഇത് ചെയ്താലോ?

പുതിയ ഉബുണ്ടുവില്‍ വിന്‍ഡോസ് കീയും W-ഉം ഒരുമിച്ചമര്‍ത്തിയാല്‍ തുറന്നിട്ട വിന്‍ഡോയെല്ലാം സ്ക്രീനില്‍ ചെറിയ കളങ്ങളായി ചാടിയെത്തും. ആരോ കീ ഉപയോഗിച്ച് വേണ്ടത് സെലക്റ്റ് ചെയ്തശേഷം എന്റര്‍ കീ അമര്‍ത്താം. മൗസുപയോഗിച്ച് നേരിട്ട് ക്ലിക്ക് ചെയ്യുകയുമാവാം.

വിന്‍ഡോസ് 7-ല്‍ വിന്‍ഡോസ് കീ അമര്‍ത്തിപ്പിടിച്ച ശേഷം ടാബ് കീ അടിച്ചുകൊണ്ടിരുന്നാല്‍ ഈ പരിപാടി ത്രീഡിയായി ചെയ്യാം (കമ്പ്യൂട്ടറിന് അത്യാവശ്യം ഗ്രാഫിക്സ് ശേഷി വേണം). ടാബ് അടിച്ചടിച്ച് ആവശ്യമുള്ള വിന്‍ഡോയിലെത്തുമ്പോള്‍ വിന്‍ഡോസ് കീ വിട്ടാല്‍ മതി.


Keywords (click to browse): window windows alt+tab win+tab alt tab switch-windows flip-3d ubuntu windows-7 kids computer tech-tips technology balabhumi mathrubhumi