Nandakumar Edamana
Share on:
@ R t f

ആപ്പിനുപുറത്തും സൂം ചെയ്യാം


കണ്‍ട്രോളും പ്ലസ്സും ഒന്നിച്ചമര്‍ത്തി ബ്രൌസറില്‍ വെബ് പേജുകള്‍ സൂം ചെയ്യാറില്ലേ? ഇതുപോലെ ഡെസ്ക്ടോപ്പ് ഒന്നാകെ സൂം ചെയ്യാനായെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? അതിന് വഴിയുണ്ട്.

ഉബുണ്ടുവില്‍ (ഗ്നു/ലിനക്സില്‍) Xfce ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കീബോഡിലെ ഇടത്തേ ആള്‍ട്ട് കീയും മൌസ് വീലും ഉപയോഗിച്ച് സൂം ചെയ്യാം. ആള്‍ട്ട് അമര്‍ത്തിപ്പിടിച്ചുകൊണ്ട് മൌസിന്റെ ചക്രം ചലിപ്പിക്കുകയാണ് വേണ്ടത്.

കെഡിഇ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സൂപ്പര്‍ കീയും (വിന്‍ഡോസ് കീ) '=' കീയും ഒരുമിച്ചുപയോഗിക്കാം. സൂം ഔട്ട് ചെയ്യാന്‍ '=' കീയ്ക്ക് പകരം '-' കീ ഉപയോഗിച്ചാല്‍ മതി. വിന്‍ഡോസ് 7-ലും ഇതേ ഷോര്‍ട്ട്കട്ടുകള്‍ പ്രവര്‍ത്തിക്കാറുണ്ടത്രേ.

ഗ്നോം ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് (സ്കൂളുകളില്‍ അധികവും ഇതാണ്) ഏതെങ്കിലും ഡെസ്ക്ടോപ്പ് സൂം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാവും എളുപ്പം.


Keywords (click to browse): desktop-zoom xfce kde gnome ubuntu gnu-linux windows accessibility kids computer tech-tips technology balabhumi mathrubhumi