Nandakumar Edamana
Share on:
@ R t f

മോണിറ്റര്‍ ഒന്ന്, ആപ്പുകള്‍ രണ്ട്!


സ്കാന്‍ ചെയ്ത ഒരു പേജിന്റെ ചിത്രം നോക്കി മറ്റൊരു പ്രോഗ്രാമില്‍ ടൈപ്പു ചെയ്യുകയാണ് നാം എന്നു കരുതുക. ഓരോ വാക്ക് ടൈപ്പു ചെയ്യാനും ചിത്രമുള്ള പ്രോഗ്രാമും ടൈപ്പു ചെയ്യേണ്ട പ്രോഗ്രാമും മാറി മാറി തുറക്കാനാവില്ലല്ലോ. സ്ക്രീനില്‍ ഇടത്തും വലത്തുമായി ഈ രണ്ടു പ്രോഗ്രാമും ഒരേസമയം ക്രമീകരിക്കുകയാണ് എളുപ്പം. 'സ്പ്ലിറ്റ് സ്ക്രീന്‍' (Split Screen) എന്നാണ് ഇതിന് പേര്.

ഇത് വൃത്തിയായി ചെയ്യാന്‍ കീബോഡ് ഷോര്‍ട്ട്കട്ടുകളുണ്ട്. ഉബുണ്ടുവില്‍, ഒരു പ്രോഗ്രാം തുറന്ന ശേഷം കീബോഡിലെ കണ്‍ട്രോളും വിന്‍ഡോസ് കീയും (കണ്‍ട്രോളിന് തൊട്ടടുത്ത്) ഇടത്തേ ആരോ കീയും ഒരുമിച്ചമര്‍ത്തിയാല്‍ ആ പ്രോഗ്രാമിന്റെ ജാലകം സ്ക്രീനിന്റെ ഇടത്തേ പകുതിയില്‍ കിടക്കും. ഇനി അടുത്ത പ്രോഗ്രാം എടുത്ത് Ctrl + Win + RightArrow ഉപയോഗിച്ച് വലത്തേ പകുതിയിലെത്തിക്കാം. വിന്‍ഡോസില്‍ ഇതിനുപകരം Win + LeftArrow, Win + RightArrow എന്നീ ഷോര്‍ട്ട്കട്ടുകളാണ് ഉപയോഗിക്കേണ്ടത്.

ഒരു പ്രോഗ്രാമില്‍നിന്ന് അടുത്തതിലേക്ക് എളുപ്പം പോകാന്‍ Alt + Tab ഉപയോഗിക്കാം.


Keywords (click to browse): split-screen multitasking ubuntu windows snap-view kids computer tech-tips technology balabhumi mathrubhumi