Nandakumar Edamana
Share on:
@ R t f

ഡേറ്റാ സെല്‍ഫി


ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബു്ക്ക് ദുരുപയോഗം ചെയ്യുന്നതായി വന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചില്ലേ? കൂട്ടുകാരെക്കുറിച്ച്, അല്ലെങ്കില്‍ കൂട്ടുകാരുടെ വീട്ടിലുള്ളവരെക്കുറിച്ച് ഫെയ്സ്ബുക്കിന് എന്തെല്ലാം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ബ്രൌസര്‍ ആഡോണ്‍ ഉണ്ട് - 'ഡേറ്റാ സെല്‍ഫി'.

dataselfie.it സന്ദര്‍ശിച്ചാല്‍ ഫയര്‍ഫോക്സിലും ക്രോമിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. അതോടെ വലതുവശച്ച് മുകളില്‍ ഒരു കണ്ണിന്റെ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്താലാണ് നമ്മുടെ ഡേറ്റാ സെല്‍ഫി ലഭിക്കുക. ഇന്‍സ്റ്റാള്‍ ചെയ്ത് ഒരാഴ്ചയെങ്കിലും ഉപയോഗിച്ചാലേ ഡേറ്റാ സെല്‍ഫിക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കൂ.

ഈ ആഡോണും നമ്മുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക. പറ്റുമെങ്കില്‍ ഫെയ്സ്ബുക്കില്‍നിന്നുതന്നെ വിട്ടുനില്ക്കാം. കൂടുതല്‍ മെച്ചപ്പെട്ട മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ പരിചയപ്പെടാം.


Keywords (click to browse): dataselfie.it facebook privacy cambridge-analytica kids computer tech-tips technology balabhumi mathrubhumi