NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
യൂട്യൂബ് ഇക്കൊല്ലം മുഖമൊന്ന് മിനുക്കി. മാറ്റം വന്നിട്ട് കുറച്ചായെങ്കിലും അധികം പേര്‍ക്കും പഴയ യൂട്യൂബ് തന്നെയാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്. യൂട്യൂബിന്റെ പുതിയ മുഖം എങ്ങനെ കാണാമെന്നും അതില്‍ പുതുതായി എന്തെല്ലാമാണ് ഉള്ളതെന്നും അറിയണ്ടേ?
YouTube.com/new സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ യൂട്യൂബിന്റെ പുതിയ പതിപ്പിലേക്ക് മാറണോ എന്ന് ചോദിക്കും. ട്രൈ ഇറ്റ് നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതോടെ പുതിയ യൂട്യൂബ് സ്ക്രീനിലെത്തുകയായി. സൈന്‍ ഇന്‍ ചെയ്ത ശേഷമാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നാം ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഇനി പുതിയ യൂട്യൂബ് തന്നെ കിട്ടും.
മുകളില്‍ വലതുവശത്ത് യൂട്യൂബ് ആപ്പ്സിന്റെ ഐക്കണും സെറ്റിങ്സ് ഐക്കണും (കുത്തനെയുള്ള മൂന്നു കുത്തുകള്‍) കാണാം. ആപ്പ്സില്‍ യൂട്യൂബ് കിഡ്സ്, മ്യൂസിക് തുടങ്ങിയവയുടെ ലിങ്കുകളുണ്ട്. സെറ്റിങ്സില്‍പ്പോയാല്‍ 'ഡാര്‍ക്ക് തീം' ഓണാക്കുകയും മലയാളമടക്കമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം. യൂട്യൂബിന്റെ പശ്ചാത്തലം മൊത്തം ഇരുണ്ടതാക്കി കണ്ണിന് സുഖം തരുന്നതാണ് ഡാര്‍ക്ക് തീം. ഇതേ മെനുവില്‍ത്തന്നെ പഴയ യൂട്യൂബുലേക്ക് മടങ്ങാനും സൗകര്യമുണ്ട് ('റീസ്റ്റോര്‍ ക്ലാസിക് യൂട്യൂബ്').
സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍ മെനു പ്രത്യേകം കണ്ടെന്നുവരില്ല. മുകളില്‍ വലതുവശത്തുള്ള നമ്മുടെ അവതാറില്‍ (ഫോട്ടോ) ക്ലിക്ക് ചെയ്താലാവും ഇത്തരം ഓപ്ഷനുകള്‍ വരിക.
Keywords (click to browse): youtube dark-theme ui kids computer tech-tips technology balabhumi mathrubhumi