Nandakumar Edamana
Share on:
@ R t f

ഡക്ക്ഡക്ക്ഗോ, ഗോ ആന്‍ഡ് സേര്‍ച്ച്!


വെബ്ബില്‍ തിരയാന്‍ ഗൂഗിളിനോട് 'ഗോ ആന്‍ഡ് സേര്‍ച്ച്' പറഞ്ഞാണല്ലോ നമുക്ക് ശീലം. ഗൂഗിള്‍ അത് ഭംഗിയായി അനുസരിക്കുകയും ചെയ്യും. എന്നാല്‍ ഗൂഗിളടക്കമുള്ള പ്രമുഖ സേര്‍ച്ച് എഞ്ചിനുകളെല്ലാം തന്നെ നമ്മെ പിന്തുടരുന്നുണ്ട്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും പ്രധാനവിവരങ്ങളും എല്ലാം ഇവര്‍ക്കറിയാം.

ഇങ്ങനെയല്ലാത്ത സേര്‍ച്ച് എഞ്ചിനുകളുമുണ്ട്. നമുക്ക് സ്വകാര്യത തരുന്ന ഒരു എഞ്ചിനാണ് ഡക്ക്ഡക്ക്ഗോ. DuckDuckGo.com എന്ന വിലാസത്തില്‍ ഇത് ഉപയോഗിക്കാം.

ഏറെ പ്രത്യേകതകളുണ്ട് ഇതിന്. അതിലൊന്നാണ് ബാങ്സ് (Bangs). !w india എന്നു തിരഞ്ഞാല്‍ ഇത് നേരെ ഇന്ത്യയെക്കുറിച്ചുള്ള വിക്കിപീഡിയാ പേജിലേക്ക് പോകും. !yt india എന്നുകൊടുത്താല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകള്‍ ലഭിക്കും. ആമസോണിന്റെ ബാങ്ങ് !a ആണ്. വാര്‍ത്തകള്‍ക്കുള്ളത് !n. കൂടുതല്‍ ബാങ്ങുകള്‍ ഡക്ക്ഡക്ക്ഗോയോട് തന്നെ ചോദിച്ചോളൂ.


Keywords (click to browse): duckduckgo bangs ddg-bangs private-search privacy search-tips kids computer tech-tips technology balabhumi mathrubhumi