Nandakumar Edamana
Share on:
@ R t f

പസിലുണ്ടാക്കാം!


സുഡോക്കു പോലുള്ള സമസ്യകള്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടം തന്നെ. എന്നാല്‍ എത്രകാലം സുഡോക്കു മാത്രം കളിച്ചിരിക്കും? ഇനി ചില പുതിയ കളികള്‍ പരീക്ഷിച്ചാലോ? അതും സ്വന്തമായുണ്ടാക്കി, പ്രിന്റെടുത്ത്, കൂട്ടുകാരെക്കൊണ്ട് ചെയ്യിക്കാന്‍!

സ്വന്തമായി പസിലുകള്‍ രൂപകല്പന ചെയ്യാന്‍ സഹായിക്കുന്ന സൈറ്റുകളുണ്ട്. ഇവയിലുണ്ടാക്കിയ പസിലുകള്‍ കോപ്പി ചെയ്തോ പ്രിന്റെടുത്തോ ഒക്കെ കൂട്ടുകാരെക്കൊണ്ട് ചെയ്യിക്കാം.

ഇത്തരമൊരു സൈറ്റാണ് puzzlemaker.com. നമ്മുടെ സ്വന്തം പദപ്രശ്നവും വേഡ് സേര്‍ച്ച് പസിലും (ഒളിച്ചിരിക്കുന്ന വാക്കുകള്‍ കണ്ടെത്തല്‍) ഇതിലുണ്ടാക്കാം. മറ്റു പസിലുകളും ലഭ്യമാണ്.

ഇനി puzzlefast.com, puzzle-maker.com എന്നിവ സന്ദര്‍ശിച്ചോളൂ.


Keywords (click to browse): puzzlemaker.com puzzlefast.com puzzle-maker.com discovery create-puzzles-online online-puzzles puzzles games gaming puzzlemaker kids computer tech-tips technology balabhumi mathrubhumi