Nandakumar Edamana
Share on:
@ R t f

മിണ്ടാത്ത തുണ്ടുകള്‍ മുറിച്ചുമാറ്റാം!


ചില ഓഡിയോ ഫയലുകളില്‍ ഒരുപാട് സ്ഥലത്ത് നിശ്ശബ്ദത ഉണ്ടാവാറില്ലേ? ഇതെല്ലാം ഒരുമിച്ച് നീക്കം ചെയ്യാനായാലോ? സ്കൂള്‍ മാസികയ്ക്കുവേണ്ടി റെക്കോഡ് ചെയ്ത ഓഡിയോ എഴുതിയെടുക്കുമ്പോഴും മറ്റും ഇത് എത്രമാത്രം ഉപകരിക്കുമെന്ന് ആലോചിച്ചുനോക്കൂ.

ഒഡാസിറ്റി സോഫ്റ്റ്‌വെയറില്‍ ഇതിന് സൌകര്യമുണ്ട്. നിശ്ശബ്ദഭാഗങ്ങളുള്ള ഓഡിയോ ഫയല്‍ ഒഡാസിറ്റിയില്‍ തുറന്ന് മൊത്തം സെലക്റ്റ് ചെയ്യണം (Ctrl+A അമര്‍ത്താം). ഇനി ഇഫക്റ്റ് മെനുവില്‍നിന്ന് 'ട്രങ്കേറ്റ് സൈലന്‍സ്' എടുക്കണം. ഇപ്പോള്‍ വരുന്ന ജാലകത്തില്‍ ഡിറ്റക്റ്റ് സൈലന്‍സ് എന്നതിനുകീഴിലാണ് എത്ര ഉച്ചതയില്‍ (dB) താഴെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്യേണ്ടത് എന്നു കൊടുക്കേണ്ടത്. നിശ്ശബ്ദഭാഗമെന്നാല്‍ ചുരുങ്ങിയത് എത്ര സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരിക്കും എന്നും വ്യക്തമാക്കാം. നാം കൊടുക്കുന്ന വിലകള്‍ പ്രകാരം ഉദ്ദേശിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാന്‍ പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. തൃപ്തിയായാല്‍ ഓക്കെ കൊടുക്കാം.


Keywords (click to browse): silence-removal audacity audio-editing kids computer tech-tips technology balabhumi mathrubhumi