Nandakumar Edamana
Share on:
@ R t f

ചൊവ്വയില്‍ ഒരു വീഡിയോ ഗെയിം!


റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് വാര്‍ത്ത കേള്‍ക്കുമ്പോഴും ബഹിരാകാശയാത്രയുടെ സിനിമകള്‍ കാണുമ്പോഴുമെല്ലാം ഭൂമിക്കുപുറത്തേക്ക് യാത്രപോകാന്‍ കൂട്ടുകാര്‍ക്കും തോന്നിയിട്ടില്ലേ? പൈസയൊന്നും ചെലവില്ലാതെ ചെറിയൊരു ചൊവ്വായാത്ര നടത്തിയാലോ!

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. അവരുടെ Experience Curiosity എന്ന വെബ്പേജ് (വിലാസം: eyes.nasa.gov/curiosity) സന്ദര്‍ശിച്ചാല്‍ ചൊവ്വയിലെ അന്തരീക്ഷം സ്ക്രീനില്‍ത്തെളിയും. നാസ ചൊവ്വയിലേക്കയച്ച ക്യൂരിയോസിറ്റി എന്ന പേടകത്തില്‍നിന്നുള്ള കാഴ്ചയാണിത്. സ്ക്രീനിലെ പേടകത്തെ നമുക്ക് ഒരു വീഡിയോഗെയിം പോലെ നിയന്ത്രിക്കാം! നാസ മുന്‍കൂട്ടി ശേഖരിച്ചുവച്ച ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു ത്രീഡി അനുഭവം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഫയര്‍ഫോക്സ് പോലെ നല്ലൊരു ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ വേണം. ലോഡാകുന്നതുവരെ ക്ഷമിച്ചിരിക്കുകയും വേ​ണം.


Keywords (click to browse): experience-curiosity nasa mars-simulation virtual-reality kids computer tech-tips technology balabhumi mathrubhumi