Nandakumar Edamana
Share on:
@ R t f

ഫയല്‍ കൈമാറാന്‍ സെന്‍ഡ് 18!


ഒരാള്‍ക്ക് ചില ഫയലകള്‍ അയച്ചുകൊടുക്കണമെന്ന് കരുതുക. ഇ-മെയില്‍ തുറന്ന് ഫയല്‍ അറ്റാച്ച് ചെയ്ത് അയയ്ക്കുന്നത് കുറച്ച് ബുദ്ധിമുട്ടുതന്നെ. പല സേവനങ്ങളും വലിയ ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സമ്മതിക്കില്ല. ചിലപ്പോള്‍ ചില ഫോര്‍മാറ്റിലുള്ള ഫയലുകളും പിന്തുണയ്ക്കില്ല. ഇവിടെ നമുക്ക് ഇ-മെയില്‍ അല്ലാത്ത സേവനങ്ങള്‍ ഉപയോഗിക്കാം. അത്തരമൊരു സൈറ്റാണ് Send18.com.

18 ജി.ബി. വരെ വലിപ്പമുള്ള ഫയലുകള്‍ അക്കൗണ്ടൊന്നും എടുക്കാതെതന്നെ അയയ്ക്കാം എന്നതാണ് ഈ സൈറ്റിന്റെ പ്രത്യേകത. പാസ്‌വേഡ് ഉപയോഗിച്ച് ഫയലുകള്‍ സുരക്ഷിതമാക്കാനുമാവും. ഫയര്‍ഫോക്സ് വഴി send18.com-ല്‍ കയറി START NOW എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ വലതുവശത്ത് വരുന്ന ഫോമില്‍ കിട്ടേണ്ടയാളുടെയും നമ്മുടെയും ഇ-മെയില്‍ വിലാസം കൊടുക്കണം. മെസേജ് ടൈപ്പ് ചെയ്ത് ഫയലുകളും ആഡ് ചെയ്തശേഷം സെന്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം.


Keywords (click to browse): send18.com file-sharing online-file-sharing send-large-files send-files-without-account kids computer tech-tips technology balabhumi mathrubhumi