Nandakumar Edamana
Share on:
@ R t f

മാജിക് പഠിക്കാം!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


മാജിക് കാണാന്‍ ഇഷ്ടമല്ലേ? അതിനേക്കാള്‍ മോഹമായിരിക്കും സ്വന്തമായി മാജിക് കാണിച്ച് കൂട്ടുകാരുടെ മുന്നില്‍ ആളാവാന്‍. ഇന്റര്‍നെറ്റിലുണ്ട് ഇഷ്ടംപോലെ മാജിക് പാഠങ്ങള്‍.

goodtricks.net, kidzone.ws/magic, magictricksforkids.org എന്നീ സൈറ്റുകള്‍ സന്ദര്‍ശിച്ചുനോക്കൂ. ഇനി വീഡിയോ ആണ് വേണ്ടതെങ്കില്‍ യൂട്യൂബിലെ Free Magic Live, Magic Tricks For Kids, Julian's Magician School എന്നീ ചാനലുകള്‍ സന്ദര്‍ശിക്കാം.

ഇതിനുപുറമെ ഒരുപാട് പരിശീലിക്കുകയും പുതിയ വിദ്യകള്‍ കണ്ടെത്തുകയും വേണം. ആദ്യപടി എന്ന നിലയ്ക്ക് Penn and Teller: Fool Us എന്ന പരിപാടി കാണാം. മത്സരാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിദ്യകളുടെ രഹസ്യം പെന്‍, ടെല്ലര്‍ എന്നീ മാന്ത്രികര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്നതാണ് അതിന്റെ ഉള്ളടക്കം. മത്സരിക്കുന്ന മജീഷ്യന്‍മാര്‍ അവരുടെ എപ്പിസോഡുകള്‍ യൂട്യൂബിലിട്ടിട്ടുണ്ട്. ട്രിക്കുകളുടെ രഹസ്യം സ്വയം കണ്ടെത്താമോ എന്ന് നോക്കൂ.


Keywords (click to browse): magic learn-magic learn-magic-online internet web youtube penn teller fool-us kids computer tech-tips technology balabhumi mathrubhumi