Nandakumar Edamana
Share on:
@ R t f

വെബ്സൈറ്റിന്റെ പടമെടുക്കാം!


സ്ക്രീനില്‍ കാണുന്നത് അതേ പടി ഒരു ചിത്രമായി സേവ് ചെയ്യാന്‍ ഉബുണ്ടുവില്‍ പ്രിന്റ് സ്ക്രീന്‍ (Prt Scr) കീയും വിന്‍ഡോസില്‍ Snipping Tool എന്ന പ്രോഗ്രാമും ഉപയോഗിച്ചാല്‍ മതി എന്നറിയാമല്ലോ. സ്ക്രീന്‍ഷോട്ട് എന്നാണ് ഇതിന് പറയുക. എന്നാല്‍ ഇതേ വിദ്യ വെച്ച് വെബ്സൈറ്റുകളുടെ ചിത്രവും സേവ് ചെയ്യുമ്പോള്‍ ഒരു വെബ്സൈറ്റ് മൊത്തം ഉള്‍ക്കൊണ്ടെന്നുവരില്ല. സ്ക്രീനിന് താഴേക്കും സൈറ്റ് നീളാമല്ലോ.

ഇവിടെ web-capture.net എന്ന സൈറ്റിന്റെ സഹായം തേടാം. ഈ സൈറ്റില്‍ കയറി Enter the URL of the page you want to capture എന്നതിനുതാഴെ നമുക്ക് പടമെടുക്കേണ്ട സൈറ്റിന്റെ വിലാസം ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ വേണം (ഉദാ: mathrubhumi.com). എന്നിട് Capture web page എന്ന ബട്ടണമര്‍ത്തുക. ഇപ്പോള്‍ സൈറ്റിന്റെ നെടുനീളന്‍ സ്ക്രീന്‍ഷോട്ട് സ്ക്രീനില്‍ത്തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ തൊട്ടടുത്തുതന്നെ ലിങ്കുണ്ട്.


Keywords (click to browse): screenshot websites web-capture.net print-screen snipping-tool web internet kids computer tech-tips technology balabhumi mathrubhumi