Nandakumar Edamana
Share on:
@ R t f

ഗൂഗിള്‍ മാപ്പിലും ത്രീഡി!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


സ്ഥലം കണ്ടെത്താനും ദൂരമളക്കാനുമെല്ലാം ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗൂഗിള്‍ മാപ്സ്. പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും അതെടുത്ത് സ്വന്തം വീടെല്ലാം തിരയുന്നത് ഒരു രസമാണ്, അല്ലേ? എങ്കിലിതാ, ആ രസം കൂട്ടാനുള്ള ത്രീഡി സൂത്രം!

ആദ്യം google.com/maps സന്ദര്‍ശിച്ച് ആവശ്യമുള്ള സ്ഥലം സേര്‍ച്ച് ചെയ്യണം. ഇപ്പോള്‍ റോഡുകളുടെയും മറ്റും രേഖാചിത്രമാവും സ്ക്രീനില്‍ വരിക. ഇത് ശരിക്കുള്ള ആകാശക്കാഴ്ചയാക്കാന്‍ താഴെയുള്ള Earth എന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ താഴെ വലതുവശത്ത് 3D ബട്ടണ്‍ കാണാം. ക്ലിക്ക് ചെയ്യുക.

ഇനി മാപ്പ് നീക്കാന്‍ മൗസ് സാധാരണപോലെ ഡ്രാഗ് ചെയ്യാം. ത്രീഡി ആയി നീക്കാന്‍ കീബോ‍ഡിലെ Ctrl അമര്‍ത്തിപ്പിടിച്ചുകൊണ്ട് മൗസ് ഡ്രാഗ് ചെയ്യണം.


Keywords (click to browse): google-maps google satellite-view satellite remote-sensing map google-earth 3d web internet kids computer tech-tips technology balabhumi mathrubhumi