Nandakumar Edamana
Share on:
@ R t f

2038 കഴിഞ്ഞാല്‍ 1901!


'Y2K പ്രോബ്ലം' എന്താണെന്ന് കേട്ടിട്ടുണ്ടോ? Y2K എന്നാല്‍ Year 2000. ആ വര്‍ഷം കമ്പ്യൂട്ടറുകള്‍ക്ക് സംഭവിച്ച വലിയൊരു പ്രശ്നമാണ് Y2K പ്രോബ്ലം. പഴയ കമ്പ്യൂട്ടറുകളില്‍ വര്‍ഷം രേഖപ്പെടുത്താന്‍ രണ്ടക്കമാണ് ഉപയോഗിച്ചിരുന്നത് (ഇപ്പോള്‍ സ്ക്രീനില്‍ രണ്ടക്കം കാണിച്ചാലും ഉള്ളില്‍ അങ്ങനെയല്ല). 1987-ന് 87, 1988-ന് 88, ... അങ്ങനെ. ഫലമോ, 1999 കഴിഞ്ഞ് 2000 ആയപ്പോള്‍ കമ്പ്യൂട്ടറിലെല്ലാം വര്‍ഷം 00 ആയി (00 = 1900)! 1997-ല്‍ ജനിച്ച കുട്ടിക്ക് 2000-ലെ പ്രായം 97 വയസ്സ്! ബാങ്കുകളടക്കം വലിയ സ്ഥാപനങ്ങള്‍ക്കെല്ലാം ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. വര്‍ഷം രേഖപ്പെടുത്തുന്ന രീതി മാറ്റിയാണ് ഇത് പരിഹരിച്ചത്.

ഇതുപോലൊരു പ്രശ്നം ഇനിയും വരാനുണ്ട്. കമ്പ്യൂട്ടറിലെ തീയതി 1938 ജനുവരി 19-ഉം ഇന്ത്യന്‍സമയം രാവിലെ 08:43-ഉം ആക്കി ഒരു മിനിറ്റ് കാത്തിരുന്നോളൂ... പ്രശ്നമുള്ള കമ്പ്യൂട്ടറാണെങ്കില്‍ വര്‍ഷം 1901 ആയി മാറുന്നത് കാണാം!


Keywords (click to browse): y2k-problem 2038-problem unix-epoch 32-bit date time kids computer tech-tips technology balabhumi mathrubhumi