Nandakumar Edamana
Share on:
@ R t f

എന്തിനാണ് ഫങ്ഷന്‍ കീകള്‍?


കീബോഡില്‍ മുകള്‍നിരയിലുള്ള പന്ത്രണ്ട് കീകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? F1 മുതല്‍ F12 വരെയുള്ള ആ കീകളുടെ ഉപയോഗമറിയേണ്ടേ?

മിക്ക പ്രോഗ്രാമുകളിലും F1 അമര്‍ത്തിയാല്‍ ഹെല്‍പ്പ് വിന്‍ഡോ തുറന്നുവരും. സെലക്റ്റ് ചെയ്ത ഫയലുകളുടെ പേരുമാറ്റാനാണ് (Rename) F2. Alt-ഉം F4-ഉം ഒന്നിച്ചമര്‍ത്തിയാല്‍ ഇപ്പോള്‍ സ്ക്രീനിലുള്ള വിന്‍ഡോ ക്ലോസാകും.

റിഫ്രഷ് ആണ് മിക്കപ്പോഴും F5-ന്റെ ഉപയോഗം. വെബ് ബ്രൗസറുകളില്‍ F5 അമര്‍ത്തിയാല്‍ സൈറ്റ്/പേജ് വീണ്ടും ലോഡാകും. F6 അമര്‍ത്തിയാല്‍ അഡ്രസ് ബാറിലെത്താം. ഒരു പേജില്‍ സേര്‍ച്ച് ചെയ്യാന്‍ ബ്രൗസറുകള്‍ F3 ആണ് ഉപയോഗിക്കുന്നത്. ബ്രൗസറുകളിലും മറ്റു പല പ്രോഗ്രാമുകളിലും F11 അമര്‍ത്തിയാല്‍ ഫുള്‍സ്ക്രീന്‍ മോഡിലെത്തും. മറ്റു ഫങ്ഷന്‍ കീകളുടെ ഉപയോഗമറിയാന്‍ അതാത് പ്രോഗ്രാമിന്റെ ഹെല്‍പ്പ് ജാലകമെടുക്കാം.

ലാപ്ടോപ്പില്‍ ഫങഷന്‍ കീകള്‍ അമര്‍ത്തുമ്പോള്‍ Fn എന്ന കീയും ഒപ്പം അമര്‍ത്തേണ്ടിവരും.


Keywords (click to browse): function-keys use-of-function-keys keyboard shortcuts web-browser refresh rename close help fullscreen address-bar kids computer tech-tips technology balabhumi mathrubhumi